വൈഷ്ണവിന്റെ മരണം നാടിനെ നടുക്കി, പരീക്ഷ എഴുതാനുള്ള യാത്ര അന്ത്യയാത്രയായി
text_fieldsതലകീഴായി മറിഞ്ഞ് തകർന്ന ബസിന്റെ ഭാഗങ്ങൾ
മാവൂർ (കോഴിക്കോട്): ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പെരുവയൽ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ വൈഷ്ണവിന്റെ (31) മരണം നാടിനെ നടുക്കി. അപകടം നടന്ന ഉടൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വാർത്ത പരന്നെങ്കിലും ചെറുകുളത്തുർ സ്വദേശികൾ അപകടത്തിൽപ്പെട്ടെന്ന വിവരം അറിയുന്നത് വീണ്ടും വൈകിയാണ്. തിരുവനന്തപുരം ദേവസ്വം ബോർഡ് ജീവനക്കാരനായ ജ്യേഷ്ഠസഹോദരൻ വൈശാഖിനോടൊപ്പം ഞായറാഴ്ച രാവിലെയാണ് വൈഷ്ണവ് തൃശൂരേക്ക് പോയത്.
ദേവസ്വം ബോർഡിലെ പരീക്ഷ എഴുതാനായിരുന്നു യാത്ര. അപകടത്തിൽ പരിക്കേറ്റ സഹോദരൻ വൈശാഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടൈൽസ് ജോലിക്ക് പോകുന്ന വൈഷ്ണവ് പി.എസ്.സി അടക്കമുള്ള മത്സരപരീക്ഷകൾക്കുവേണ്ടി കഠിനപ്രയത്നത്തിലായിരുന്നു. ദേവസ്വം ബോർഡ് പരീക്ഷയിൽ ഏറെ പ്രതീക്ഷയോടെയാണ് പഠിച്ചത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ജോലി ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നാട്ടിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാവാറുണ്ട്. വൈഷ്ണവിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: വിലാസിനി.
പരിക്കേറ്റവർ
ഹന്നത്ത് (20), ആനന്ദ് (19), അബ്ദുൽ ഹമീദ് (53), സവിത (32), ആയിശ (19), സവാദ് (73), അശ്വതി (19), സേതുനാഥ് (60), സമീറ (42), സദ (19), നിമാദ് (43), സന്തോഷ്, തങ്ക (57), സുബൈർ (56), ബാലകൃഷ്ണൻ (60), വിജയൻ (60), ശാരദ (73), അരുൺ (30), ഖദീജ (62), വൈശാഖ് (33), അനാമിക (16), ജിസ്ന (17), പ്രബിൻ (19), ഷഫ്ന (17), ഫാത്തിമ നൗറിൻ (15), സീനത്ത് (48), സുനീറ (38), സഹീറ (35), മുഹ്സിന (38), സമീറ (42), സന്തോഷ് (48), ഹാദിയ (15), ഫാത്തിമ നസ്റിയ (16), അർച്ചന, പ്രേംദാസ്, സ്മിത, കുഞ്ഞിബീവി, രാഘവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

