വൈക്കം സമരജ്വാലക്ക് നാളെ ഒരു നൂറ്റാണ്ട്
text_fieldsകോട്ടയം: കേരള ചരിത്രത്തിലെ നവോത്ഥാന മുന്നേറ്റങ്ങളിൽ നാഴികക്കല്ലായ വൈക്കം സത്യഗ്രഹം നൂറാംവയസ്സിലേക്ക്. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികളിൽ എല്ലാ വിഭാഗങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യം തേടി 1924 മാര്‍ച്ച് 30ന് ആരംഭിച്ച സത്യഗ്രഹം 603 ദിവസം നീണ്ടു. അവസാനം ക്ഷേത്രവഴികൾ പൊതുജനങ്ങൾക്കായി തുറന്നു.
സംസ്ഥാന സർക്കാറും കോൺഗ്രസും വിവിധ സംഘടനകളും വെവ്വേറെ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സർക്കാറിന്റെ ആഘോഷങ്ങൾ ഏപ്രിൽ ഒന്നിന് തുടങ്ങും. വൈക്കം കായലോരത്ത് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. വൈകീട്ട് മൂന്നിന് വൈക്കം പെരിയാര്‍ സ്മാരകത്തില്‍ ഇരുസംസ്ഥാനത്തെയും മുഖ്യമന്ത്രിമാര്‍ നടത്തുന്ന പുഷ്പാര്‍ച്ചനക്കുശേഷമാണ് ഉദ്ഘാടനച്ചടങ്ങ്.
കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീളുന്ന ആഘോഷം 30ന് തുടങ്ങും. വൈകീട്ട് മൂന്നിന് കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒരു വർഷത്തോളം നീളുന്ന ആഘോഷങ്ങൾക്കാണ് രൂപം കൊടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

