വൈക്കം സത്യഗ്രഹ ശതാബ്ദി: ഉദ്ഘാടനത്തിന് പിണറായിയും സ്റ്റാലിനും
text_fieldsആലപ്പുഴ: ഏപ്രിൽ ഒന്നിന് വൈക്കത്ത് നടക്കുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേർന്ന് ഉദ്ഘാടനം ചെയ്യും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി മുഖ്യന്ത്രിയുടെ ക്ഷണക്കത്ത് സ്റ്റാലിന് കൈമാറി. താനും ടി.ആർ.ബാലു എം.പിയും ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തുമെന്ന് സ്റ്റാലിൻ മന്ത്രിയെ അറിയിച്ചു. അടുത്ത ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിൽക്കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ഉദ്ഘാടനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധാനംചെയ്ത് ലക്ഷം പേർ പങ്കെടുക്കും. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മാരകം വിപുലീകരണം, കേരള തമിഴ്നാട് സാംസ്കാരിക വിപുലീകരണ പദ്ധതികൾ എന്നിവ സംബന്ധിച്ച് സ്റ്റാലിനും സജി ചെറിയാനും ചർച്ച നടത്തി. 603 ദിവസം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിൽ തമിഴ്നാട് സർക്കാറുമായി ചേർന്ന് വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

