വാഹൻ സോഫ്റ്റ്‌വെയർ പണിമുടക്കി
text_fieldsതിരുവനന്തപുരം: വാഹന്‍ സോഫ്റ്റ്‌വെയർ തകരാറിലായതിനെ തുടര്‍ന്ന് മോട്ടോർ വാഹനവകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ മുതലാണ് സോഫ്റ്റ്‌വെയര്‍ തകരാറിലായത്. ഇതോടെ, അപേക്ഷകർ ഏറെ വലഞ്ഞു. പൊതുജനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങളും ഓഫിസുകളിലേക്കുള്ള സോഫ്റ്റ്‌വെയറും ഒരേപോലെ പണിമുടക്കി.
അപ്‌ഡേഷന്റെ ഭാഗമായുള്ള സാങ്കേതിക പ്രശ്‌നമാണിതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. വെള്ളിയാഴ്ച വൈകീട്ടോടെ പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും പൂര്‍ണസജ്ജമായിട്ടില്ല.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് സോഫ്റ്റ്‌വെയറിന്റെ പരിപാലന ചുമതല. വാഹൻ സോഫ്റ്റ്‌വെയർ ഇടക്കിടെ പണിമുടക്കുന്നത് ചെറുതല്ലാത്ത പ്രതിസന്ധിയാണ് അപേക്ഷകർക്ക് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

