വാഗമണ്ണിലെ കേസ്: ഹാജരാകാൻ നടൻ ജോജു സാവകാശം തേടി
text_fieldsചെറുതോണി: വാഗമണ്ണിൽ നടന്ന ഓഫ്റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന പരാതിയിൽ ചലച്ചിത്ര നടൻ ജോജു ജോർജ് ഇടുക്കി ആർ.ടി.ഒ മുമ്പാകെ ഹാജരാകാൻ സാവകാശം തേടി. ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് സിനിമ ചിത്രീകരണത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ അടുത്തയാഴ്ച ഹാജരാകാമെന്ന് ആർ.ടി.ഒയെ ജോജു അറിയിച്ചത്. ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് ഇടുക്കി ജില്ലയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് ജോജുവിന് നോട്ടീസ് നൽകിയത്. കെ.എസ്.യു ജില്ല പ്രസിഡന്റ് ടോണി തോമസ് നൽകിയ പരാതിയിലാണ് നടപടി. വാഹനത്തിന്റെ രേഖകളുമായി ഇടുക്കി ആർ.ടി.ഒയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

