Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഗമൺ സിമി ക്യാമ്പ്​...

വാഗമൺ സിമി ക്യാമ്പ്​ കേസ്: നാല്​ മലയാളികൾ അടക്കം 18​ പ്രതികൾ കുറ്റക്കാർ

text_fields
bookmark_border
വാഗമൺ സിമി ക്യാമ്പ്​ കേസ്: നാല്​ മലയാളികൾ അടക്കം 18​ പ്രതികൾ കുറ്റക്കാർ
cancel

കൊച്ചി: കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾപാറയിൽ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ രഹസ്യ ക്യാമ്പ്​ സംഘടിപ്പിച്ചെന്ന കേസിൽ നാല്​ മലയാളികൾ അടക്കം 18 പ്രതികൾ കുറ്റക്കാർ. ഒരു വർഷത്തിലേറെ നീണ്ട വിചാരണ പൂർത്തിയാക്കിയാണ്​ എറണാകുളം പ്രത്യേക എൻ.​െഎ.എ കോടതി ജഡ്​ജി ഡോ.കൗസർ എടപ്പഗത്ത്​ വിധി പ്രസ്​താവിച്ചത്​. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്​ച പ്രഖ്യാപിക്കും. കേസിൽ വിചാരണ നേരിട്ട മറ്റ്​ 17 പേരെ തെളിവുകളുടെ അഭാവത്തിൽ ​െവറുതെ വിട്ടു. 

കോട്ടയം ഇൗരാറ്റുപേട്ട പീടിയേക്കൽ വീട്ടിൽ പി.എ. ഷാദുലി (35), ഷാദുലിയുടെ സഹോദരൻ പി.എ. ഷിബിലി (46), ആലുവ ഉളിയന്നൂർ പെരുന്തേലിൽ മുഹമ്മദ്​ അൻസാർ നദ്​വി (37), പെരുന്തേലിൽ അബ്​ദുൽ സത്താർ എന്ന മൻസൂർ (34) എന്നിവരാണ്​ കുറ്റക്കാരായി കണ്ടെത്തിയ മലയാളികൾ. ബംഗളൂരു സ്വദേശി ഹഫീസ്​ ഹുസൈൻ എന്ന അദ്​നാൻ (37), മധ്യപ്രദേശ്​ ഉജ്ജയിൻ മഹിത്​പൂർ സ്വദേശി ഹുസൈൻ ഭായ്​ എന്ന സഫ്​ദർ നഗോറി (48),  മധ്യപ്രദേശ്​ ഉ​ജ്ജയിൻ സ്വദേശി ആമിൽ പർവേസ്​ (46), കർണാടക ബിജാപൂർ സ്വദേശി മുഹമ്മദ്​ സമി (32), കർണാടക ബൽഗാം സ്വദേശി നദീം സഇൗദ്​ (33), ഉത്തർപ്രദേശ്​ അഅ്​സംഗഡ്​ സ്വദേശി മുഫ്​തി അബ്​ദുൽ ബഷർ എന്ന അബ്​ദുൽ റാഷിദ്​ (36), കർണാടക ബെല്ലാരി സ്വദേശി ഡോ.എച്ച്​.എ. അസദുല്ല (32), ഉജ്ജയിൻ സ്വദേശി കമറുദ്ദീൻ നഗോറി (46), കർണാടക ധാർവാഡ്​ സ്വദേശി ഷക്കീൽ അഹമ്മദ്​ (40), ബിദാർ സ്വദേശി ഡോ.മിർസ അഹമ്മദ്​ ബെയ്​ഗ്​ (34), ഝാർഖണ്ഡ്​​ റാഞ്ചി സ്വദേശി ദാനിഷ്​ (36), റാഞ്ചി സ്വദേശി മൻസർ ഇമാം എന്ന ജമീൽ (38), മുംബൈ അ​േന്ധരി സ്വ​േദശി മുഹമ്മദ്​ അബുൽ ഫൈസൽ ഖാൻ (35), അഹ്​മദാബാദ്​ സ്വദേശി ആലം ജെബ്​ അഫ്​രീദി (39) എന്നിവരാണ്​ കുറ്റക്കാരായി കണ്ടെത്തിയ മറ്റുള്ളവർ. യു.എ.പി.എ 10, 38 ​വകുപ്പുകൾ​ (നിയമവിരുദ്ധ പ്രവർത്തനത്തിൽ പങ്കാളിയാവുക, നിരോധിത സംഘടനയിൽ അംഗമാവുക), സ്​ഫോടക വസ്​തുക്കൾ കൈവശം വെച്ചതിന്​ സ്​​േഫാടക വസ്​തു നിയമത്തിലെ നാലാം വകുപ്പ്​, ഇന്ത്യൻ ശിക്ഷാനിയമം 120 ബി (ഗൂഢാലോചന) തുടങ്ങിയ കുറ്റങ്ങളാണ്​ തെളിഞ്ഞത്​.

വിചാരണ നേരിട്ട 35 പ്രതികളിൽ ഗുജറാത്ത്​ വഡോദര സ്വദേശി മുഹമ്മദ്​ ഉസ്​മാൻ, മധ്യപ്രദേശ്​ ജബൽപൂർ സ്വദേശി മുഹമ്മദ്​ അലി, മധ്യപ്രദേശ്​ ഖൻദ്​വ സ്വദേശി കംറാൻ സിദ്ദീഖി, കർണാടക ഗുൽബർഗ​ സ്വദേശി മുഹമ്മദ്​ യാസിർ, ​റെയ്​ച്ചൂർ സ്വദേശി മുഹമ്മദ്​ ആസിഫ്​, സൂറത്ത്​ സ്വദേശി മുഹമ്മദ്​ സാജിദ്​, അഹ്​മദാബാദ്​ സ്വദേശികളായ ഗയാസുദ്ദീൻ, ജാഹിദ്​ കുത്​ബുദ്ദീൻ ശൈഖ്​, മുഹമ്മദ്​ ആരിഫ്​, മുഹമ്മദ്​ ഇസ്​മായിൽ, ജാവേദ്​ അഹമ്മദ്​, വഡോദര സ്വദേശി ഇംറാൻ ഇബ്രാഹീം ശൈഖ്​, ഖയാമുദ്ദീൻ ഷറഫുദ്ദീൻ, ഉജ്ജയിൻ സ്വദേശി മുഹമ്മദ്​ യൂനുസ്​, കർണാടക ബൽഗാം സ്വദേശികളായ മുഹമ്മദ്​ ഇർഫാൻ, നാഷിർ അഹമ്മദ്​, യു.പി അഅ്​സംഗഡ്​ സ്വദേശി ഹബീബ്​ ഫലാഹി എന്നിവരെയാണ്​ വെറുതെ വിട്ടത്​. വിവിധ ജയിലുകളെ ബന്ധിപ്പിച്ച്​ വിഡിയോ കോൺഫറൻസിങ്​ സംവിധാനം വഴി വിചാരണ നടത്തിയ ഇന്ത്യയിലെ ആദ്യ കേസാണിത്​. 

33 പ്രതികൾ വിധി കേട്ടത്​ മൂന്ന്​ സംസ്​ഥാനങ്ങളിലിരുന്ന്​
​െകാച്ചി: രാജ്യത്ത്​ ആദ്യമായി വിഡിയോ കോൺഫറൻസിങ്​ സംവിധാനം ഉപയോഗപ്പെടുത്തി വിചാരണ നടത്തിയ വാഗമൺ സിമി ക്യാമ്പ്​ കേസിലെ 33 പ്രതികൾ കോടതിയുടെ അന്തിമ വിധി കേട്ടത്​ മൂന്ന്​ സംസ്​ഥാനങ്ങളിലെ അഴിക്കുള്ളിലിരുന്ന്​. സുരക്ഷാ കാരണങ്ങളാൽ പ്രതികളെ നേരിട്ട്​ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന്​ തുടക്കം മുതൽതന്നെ വിവിധ സംസ്​ഥാന പൊലീസ്​ സേനകളും എൻ.​െഎ.എയും അറിയിച്ചതി​​​െൻറ അടിസ്​ഥാനത്തിൽ പൂർണമായും വിഡിയോ കോൺഫറൻസ്​ വഴി നടത്തിയ വിചാരണയുടെ വിധി പ്രസ്​താവവും ഇങ്ങനെയാക്കുകയായിരുന്നു.

അഹ്​മദാബാദ്​, ഭോപാൽ, ബംഗളൂരു ജയിലുകളെ വിഡിയോ കോൺഫറൻസിങ്​ സംവിധാനത്തിൽ ബന്ധിപ്പിച്ചാണ്​ എറണാകുളം പ്രത്യേക എൻ.​െഎ.എ കോടതി വിധി പ്രസ്​താവിച്ചത്​. വിചാരണ നേരിട്ട 35​ പ്രതികളിൽ 21പേർ അഹ്​മദാബാദ്​ സെൻട്രൽ ജയിലിലും 11പേർ ഭോപാൽ സെൻട്രൽ ജയിലിലും ഒരാൾ ബംഗളൂരു സെൻട്രൽ ജയിലിലുമായിരുന്നു​. കൊച്ചി ജയിലിലുണ്ടായിരുന്ന കർണാടക സ്വദേശി മുഹമ്മദ്​ ആസിഫ്​, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി അബ്​ദുൽ സത്താർ എന്നിവരെ മാത്രമാണ്​ വിധി കേൾക്കാൻ നേരിട്ട്​ കോടതിയിൽ ഹാജരാക്കിയത്​.

38 പ്രതികളുള്ള കേസിൽ 35 പേർ മാത്രമാണ്​ വിചാരണ നേരിട്ടത്​. 37ാം പ്രതി യു.പി അഅ്​സംഗഡ്​ സ്വദേശി വാസിഖ്​ ബില്ല ഇപ്പോഴും ഒളിവിലാണ്​. മ​റ്റൊരു പ്രതി മുംബൈ സ്വദേശി അബ്​ദുൽ സുബ്​ഹാൻ ഖുറൈശി അടുത്തിടെയാണ്​ എൻ.​െഎ.എയുടെ പിടിയിലായത്​. 31ാം പ്രതി മധ്യപ്രദേശ്​ സ്വദേശി മെഹബൂബ്​ മാലിക്​ ഭോപാലിൽ പൊലീസ്​ വെടിവെപ്പിൽ ​െകാല്ലപ്പെട്ടിരുന്നു. കേസിലെ 17 പ്രതികളെ കോടതി വെറുതെ വി​െട്ടങ്കിലും ഇവർ അഹ്​മദാബാദ്​, ഇന്ദോർ, ബൽഗാം തുടങ്ങി സ്​ഫോടന കേസുകളിൽ വിചാരണ കാത്ത്​ ജയിലിൽ കഴിയേണ്ടി വരും. എൻ.​െഎ.എ ഡിവൈ.എസ്​.പി സി. രാധാകൃഷ്​ണ പിള്ളയാണ്​ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്​. 

പരമാവധി ശിക്ഷ നൽകണമെന്ന് എൻ.െഎ.എ
കൊച്ചി: വാഗമൺ സിമി ക്യാമ്പ്​ കേസിൽ കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്ക്​ പരമാവധി ശിക്ഷ വിധിക്കണമെന്ന്​ എൻ.​െഎ.എ. പ്രതികൾ കുറ്റക്കാരാണെന്ന്​ കോടതി കണ്ടെത്തിയതിന്​ പിന്നാലെ നടന്ന ശിക്ഷയിന്മേലുള്ള വാദം കേൾക്കലിലാണ്​ പ്രതികൾക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ എൻ.​െഎ.എ ​പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പട്ട ആവശ്യപ്പെട്ടത്​. പ്രതികളുടെ മനഃസ്​ഥിതി മറ്റുള്ളവരെപ്പോലെയല്ലെന്നും അവർ ഇപ്പോഴും വ്യവസ്​ഥിതിക്കെതിരെ വിദ്വേഷം കാത്തുസൂക്ഷിക്കുന്നവരാണെന്നും ഇൗ സാഹചര്യത്തിൽ പ്രതികൾ​ ഒരു കാരുണ്യത്തിനും അർഹരല്ലെന്നുമായിരുന്നു എൻ.​െഎ.എയുടെ വാദം. പ്രതികൾ ഇൗ സമൂഹത്തി​​​െൻറ ഭാഗമല്ലെന്നാണ്​ അവർതന്നെ ധരിച്ചിരിക്കുന്നത്​.

ഇൗ സാഹചര്യത്തിൽ മറ്റുള്ളവർക്ക്​ സുരക്ഷിതമായി ജീവിക്കാൻ ഇവർക്ക്​ മതിയായ ശിക്ഷ നൽകണമെന്നാണ്​ എൻ.​െഎ.എ ആവശ്യപ്പെട്ടത്​. പ്രതികളിലധികംപേരും ഒമ്പതുവർഷത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ഇക്കാലയളവിൽ ഇവരുടെ മാനസികാവസ്​ഥ മാറിയിട്ടുണ്ടെന്നും കരുണ കാണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഭോപാൽ ജയിലിൽ കഴിയുന്ന പ്രതികൾ തങ്ങളുടെ സ്​ഥലങ്ങളി​ലെ ജയിലുകളിലേക്ക്​ മാറ്റാൻ ഉത്തരവിടണമെന്ന്​ കോടതിയോട്​ ആവശ്യപ്പെട്ടു.

ഇതേ ജയിലിൽനിന്ന്​ രക്ഷപ്പെടാൻ ശ്രമിച്ചെന്ന്​ ആരോപിച്ചാണ്​ നേരത്തേ മെഹബൂബ്​ മാലിക്കിനെ പൊലീസ്​ വെടിവെച്ചുകൊന്നത്​. ബംഗളൂരു ജയിലിൽനിന്ന്​ വിഡിയോ കോൺഫറൻസിങ്​ സംവിധാനത്തിലൂടെ വിചാരണ നേരിട്ട ആലം ജെബ്​ അഫ്​രീദി തനിക്ക്​ നീതി നിഷേധിക്കപ്പെട്ടതായി ആരോപിച്ചു. ത​​​െൻറ തിരിച്ചറിയൽ പരേഡ്​ ശരിയായിട്ടല്ല നടത്തിയതെന്നും കോടതിയിൽനിന്ന്​ തനിക്ക്​ നീതി കിട്ടുമെന്ന്​ പ്രതീക്ഷയി​ല്ലെന്നും പറഞ്ഞു. ഇരുഭാഗം വാദവും കേട്ട ശേഷമാണ്​ കോടതി വിധി പറയാൻ ചൊവ്വാഴ്​ചത്തേക്ക്​ മാറ്റിയത്​. 

വാഗമൺ സിമി ക്യാമ്പ്
രാജ്യത്ത്​ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സിമി (സ്​റ്റുഡൻറ്​സ്​ ഇസ്​ലാമിക്​ മൂവ്​മ​​െൻറ്​ ഒാഫ്​ ഇന്ത്യ) സംഘടനയുടെ പ്രവർത്തകർ 2007 ഡിസംബർ 10 മുതൽ 12 വരെ കോട്ടയം ജില്ലയിലെ വാഗമൺ തങ്ങൾപാറയിൽ രഹസ്യ ക്യാമ്പ്​ നടത്തിയതാണ്​ കേസിനാസ്​പദമായ സംഭവം​. കേരളത്തിനുപുറമെ, വിവിധ സംസ്​ഥാനങ്ങളിൽനിന്നുള്ള ഡോക്​ടർമാരും എൻജിനീയർമാരും അടക്കമുള്ളവർ ഇൗ ക്യാമ്പിൽ പ​െങ്കടുക്കുകയും സ്​ഫോടക വസ്​തുക്കൾ ഉണ്ടാക്കൽ, ആയുധ ഉപയോഗം, കായികാഭ്യാസം, ബൈക്ക്​ റേസിങ്​ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നേടിയതായാണ്​ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട്​ മലയാളികൾ അടക്കം 30 പേർക്കെതിരെ 2008 ജൂൺ 18നാണ്​ മുണ്ടക്കയം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​ത്​. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ്​ 2010ലാണ്​ എൻ.​െഎ.എ ഏറ്റെടുത്തത്​. എൻ.​െഎ.എയുടെ അന്വേഷണത്തിലാണ്​ 38 പേർ ക്യാമ്പിൽ പ​െങ്കടുത്തതായി കണ്ടെത്തിയത്​. നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമത്തിലെ വിവിധ കുറ്റങ്ങളടക്കമാണ്​​ പ്രതികൾക്കെതിരെ ചുമത്തിയത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:simi camp case
News Summary - vagaman simi camp case-kerala news
Next Story