വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരം പൊളിക്കാന്‍ പൊലീസ് ശ്രമം
text_fieldsകൊച്ചി: എറണാകുളം പുത്തന്‍കുരിശ്ശ് വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരത്തെ തകര്‍ക്കാന്‍ പൊലീസ് ആസൂത്രിത നീക്കം നടത്തുന്നതായി ആരോപണം. സമരക്കാര്‍ക്കെതിരെയും സമരസഹായ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതായാണ് പരാതി. രണ്ട് മാധ്യമപ്രവര്‍ത്തകരടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തത് ഇതിന്‍റെ ഭാഗമായാണെന്നും ആരോപണമുണ്ട്.
പുത്തന്‍കുരിശ്ശ് വടയമ്പാടിയില്‍ എന്‍എസ്എസ് ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന് മുന്നിലെ ജാതിമതില്‍ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകാനായ അഭിലാഷിനെതിരെയും ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന അനന്തു രാജഗോപാലിനെയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി പീഡിപ്പിക്കാനാണ് പോലീസ് ശ്രമമെന്ന് ഇവര്‍ ആരോപിക്കുന്നു. സമരത്തെ പിന്തുണയ്ക്കുന്നവരെ ബലിയാടാക്കി ജാതീയ വിവേചനത്തിനെതിരായ സമരം പൊളിക്കാന്‍ പൊലീസ് ശ്രമം നടത്തുകയാണ്.
സമര നേതാവ് കൂടിയായ കെപിഎംഎസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായ ശശിധരനെ പോലീസ് അകാരണമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സമരസമിതി ആരോപിക്കുന്നു. സമരസഹായ സമിതി പ്രവര്‍ത്തകനായ വി കെ ജോയിയെ വ്യാജപരാതി എഴുതിവാങ്ങി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത് ഗൂഢാലോചനയുടെ തെളിവാണെന്നും സമരസമിതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
