Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടയമ്പാടി സമര സഹായ...

വടയമ്പാടി സമര സഹായ സമിതി കൺവീനർ അറസ്​റ്റിൽ

text_fields
bookmark_border
വടയമ്പാടി സമര സഹായ സമിതി കൺവീനർ അറസ്​റ്റിൽ
cancel

കോലഞ്ചേരി: വടയമ്പാടി ദളിത് ഭൂ അവകാശ സമര മുന്നണിയുടെ സഹായ സമിതി കൺവീനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്കോട് പാവേലിൽ വി.കെ. ജോയി (48) യെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

കെ.പി.എം.എസ് പ്രവർത്തകരെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു, ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റ്. വടയമ്പാടി ദളിത് ഭൂസമരത്തി​​​െൻറ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ഇന്ന് വൈകിട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പുത്തൻകുരിശ് സി.ഐ. പറഞ്ഞു.ഇതേ സമയം സമരത്തെ തകർക്കാനുള്ള പൊലീസി​​​െൻറ അജണ്ടയാണ് കള്ളക്കേസിൽ കുടുക്കിയുള്ള അറസ്റ്റെന്ന് സമര സമിതി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDALIT PROTESTmalayalam newsVadmbhadi
News Summary - Vadayambadi Dalit protest: One more arrest- Kerala news
Next Story