വാടാനപ്പള്ളി സ്വദേശിനി സുനിതയുടെ കൊലപാതകം; പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയിൽ പിടിയിൽ
text_fieldsതൃശൂർ: ബംഗളൂരുവിൽ തൃശൂർ വാടാനപ്പള്ളി സ്വദേശിനി സുനിതയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി ദീപക് കൃഷ്ണന്‍ പിടിയിലായി. കന്യാകുമാരി ജില്ലയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തി വരികയായിരുന്ന ഇയാൾ ഇവിടുത്തെ ജീവനക്കാരിയായ സുനിതയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമർദനത്തിനിരയായ ഇവർ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ച വി.ഐ.പി പരിഗണനയും ഉന്നത ബന്ധങ്ങളും കഴിഞ്ഞ വർഷം സുനിത തുറന്നു പറഞ്ഞത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് ഇവർ ഷെറിനൊപ്പമുണ്ടായിരുന്നു.
നാട്ടിൽ തെരുവു നായ്ക്കളെ സ്വന്തമായി സംരക്ഷിച്ചിരുന്ന സുനിത ഇവക്ക് ഭക്ഷണം നൽകാന്‍ പ്രയാസമായതോടെ ബംഗളൂരുവിലെ ഷെൽട്ടർ ഹോമിൽ ജോലി തേടി എത്തുകയായിരുന്നു. മെയ് മൂന്നിനാണ് സുനിത ദീപക്കിൽ ആക്രമണത്തിനിരയായത്. സുനിതയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും എതിർത്ത സുനിതയെ പ്രകോപിതനായ ദീപക് അതിക്രൂരമായി മർദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

