Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ നിർമിക്കുന്നത് കാറ്റടിച്ചാൽ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
വടക്കാഞ്ചേരിയിൽ നിർമിക്കുന്നത് കാറ്റടിച്ചാൽ വീഴുന്ന കെട്ടിടമെന്ന് രമേശ് ചെന്നിത്തല
cancel

വ​ട​ക്കാ​ഞ്ചേ​രി: ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മാ​ണ വി​വാ​ദ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ച​ര​പ്പ​റ​മ്പി​ലെ വി​വാ​ദ ഫ്ലാ​റ്റ് സ​മു​ച്ച​യം സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​യി​രു​ന്നു സ​മ​രം. ഒ​രു കാ​റ്റ​ടി​ച്ചാ​ൽ മ​റി​ഞ്ഞു വീ​ഴു​ന്ന കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്നും അ​തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്ത ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ത് സ​മ​യ​ത്തും ദു​ര​ന്തം സം​ഭ​വി​ക്കാം. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളോ​ടു​ള്ള ച​തി​യാ​ണെ​ന്നും അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം മ​ന്ത്രി എ.​സി. മൊ​യ്തീ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​രും ഓ​ൺ​ലൈ​നി​ലൂ​ടെ സം​സാ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി, എം.​പി​മാ​രാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, ര​മ്യ ഹ​രി​ദാ​സ്, പി.​സി. ചാ​ക്കോ, അ​നി​ൽ അ​ക്ക​ര എം.​എ​ൽ.​എ, കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഒ. ​അ​ബ്​​ദു​റ​ഹി​മാ​ൻ​കു​ട്ടി, അ​ബ്​​ദു​ൽ മു​ത്ത​ലി​ബ്, പാ​ലോ​ട് ര​വി, ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

റെഡ്​​ക്രസൻറുമായി കരാർ: 'കേന്ദ്രത്തെ ഇനിയും അറിയിക്കാമല്ലോ'

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ്​ മി​ഷ​ൻ ഭ​വ​ന​സ​മു​ച്ച​യം സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ റെ​ഡ്​​​ക്ര​സ​ൻ​റു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്​ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തി​ന്​ വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി. ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​ൽ വീ​ഴ്​​ച​വ​ന്നെ​ന്ന്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി പാ​ർ​ല​മെൻറ​റി​കാ​ര്യ സ​മി​തി​ക്ക്​ മു​മ്പാ​കെ അ​റി​യി​ച്ച​ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ശ്ര​ദ്ധ​യി​ൽ​​പെ​ടു​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ​ പ്ര​ത്യേ​ക അ​നു​മ​തി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​ള്ള സ​ർ​ക്കാ​റു​മാ​യി അ​ല്ലെ​ങ്കി​ൽ അ​വി​ട​ത്തെ പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ന്നെ​ങ്കി​ൽ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ്ടി​വ​രും. ഇ​തി​ന്​ അ​ത്​ ​വേ​െ​ണ്ട​ന്നാ​ണ്​ താ​ൻ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​രം ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ കേ​ന്ദ്ര​ത്തെ അ​റി​യി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ന​പ്പു​റം അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ല. റെ​ഡ്​ ക്ര​സ​ൻ​റു​മാ​യു​ള്ള ക​രാ​റി​െൻറ കാ​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു​​വോ​യെ​ന്ന്​ എ​ടു​ത്തു​ചോ​ദി​ച്ച​പ്പോ​ൾ അ​റി​യി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും അ​റി​യി​ക്കാ​മ​ല്ലോ, അ​തി​ൽ പ്ര​ശ്​​ന​മൊ​ന്നു​മി​ല്ല, ന​ല്ല കാ​ര്യ​ത്തി​നാ​ണ​ല്ലോ എ​ന്നാ​യി മ​റു​പ​ടി.

Show Full Article
TAGS:ramesh chennithala Vadakkencherry flat controversy UDF 
Next Story