Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര എംഡിഎംഎ കേസിൽ അധ്യാപികയായ കാവ്യക്ക് ജാമ്യം

text_fields
bookmark_border
വടകര എംഡിഎംഎ കേസിൽ അധ്യാപികയായ കാവ്യക്ക് ജാമ്യം
cancel
camera_alt

കാവ്യ

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസിൽ മൂന്നാം പ്രതി കാവ്യക്കും ജാമ്യം. ഹൈകോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ ഈ കേസിലെ മറ്റൊരു പ്രതിയായ കീർത്തനക്കും ജാമ്യം ലഭിച്ചിരുന്നു. പിടികൂടിയ എംഡിഎംഎ വാണിജ്യ അളവിൽ ഇല്ലാത്തതിനാൽ എൻ.ഡി.പി.എസ് കേസ് നിലനിൽക്കില്ലെന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാനപ്പെട്ട വാദം. ജുഡീഷ്യൽ കസ്റ്റഡി ഇനിയും വേണ്ടെന്ന് വിലയിരുത്തിയാണ് ഹൈകോടതി കാവ്യക്ക് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ജൂലൈ 25നാണ് കേസിൽ കാവ്യയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാവ്യക്ക് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടത്തിയതിൽ കാവ്യയും പ്രധാനിയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. നാലാം പ്രതി നീഷ്മ, അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരാണ് കേസിൽ നിലവിൽ കസ്റ്റഡിയിലുള്ളത്. ഇവരുടെ ജാമ്യാപേക്ഷയും വരുംദിവസങ്ങളിൽ കോടതി പരിഗണിക്കും.

എം.ഡി.എം.എ വിൽപന, സാമ്പത്തിക ഇടപാട് കേസിൽ വയനാട് സ്വദേശിയായ ഷിന്റോയാണ് മുഖ്യപ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിടെ ഏകദേശം ഒരു കോടിയിലേറെ രൂപയാണ് ജിജിലിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് കണ്ടെത്തൽ. അധ്യാപികമാരായ കീർത്തനയും കാവ്യയും നീഷ്മയും ജിജിലിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽനിന്ന് വയനാട് സ്വദേശിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സോഷ്യൽ മീഡിയ വഴിയാണ് ഇയാളും അധ്യാപികമാരും ലഹരി വിൽപ്പന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പേരാമ്പ്ര ബി.ആർ.സി.യിൽ താൽക്കാലിക സ്പെഷ്യലിസ്റ്റ് അധ്യാപികമാരായി ജോലി ചെയ്തിരുന്നവരായിരുന്നു മൂവരും. കേസിൽ പ്രതികളായതിനെത്തുടർന്ന് സ്കൂളിൽ നിന്നും ഇവരെ പിരിച്ചു വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vadakara MDMA case: Bail granted to teacher Kavya
Next Story