Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകരയിൽ സി.പി.എം ഒാഫീസിനു നേരെ അക്രമം

text_fields
bookmark_border
വടകരയിൽ സി.പി.എം ഒാഫീസിനു നേരെ അക്രമം
cancel

കോഴിക്കോട്​: സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിനു മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ പാടേ തകര്‍ന്നു. നല്ല ഉയരമുള്ള ആറ് ഫ്രെയിമുകള്‍ തകര്‍ന്നുണ്ട്. ഇന്നലെ രാത്രിയുണ്ടായ ഈ അതിക്രമം ഇന്നു രാവിലെയാണ് പുറംലോകമറിയുന്നത്. സംഭവമറിഞ്ഞ് നേതാക്കളും നിരവധി പ്രവര്‍ത്തകരുമെത്തി. ഇവിടെ പോലീസ് കാവലേര്‍പെടുത്തി.



സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ ഡല്‍ഹിയിലുണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വടകരയില്‍ നടന്ന പ്രകടനത്തിനിടയില്‍ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതിനു തിരിച്ചടിയായാണ് സിപിഎം ഓഫീസിനു നേരെയുണ്ടായ അതിക്രമമെന്നു കരുതുന്നു. ഇത് തീക്കൊള്ളി കൊണ്ടു തല ചൊറിയലാണെന്നു പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പു നല്‍കി.

സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ കയറി ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തി​​​​െൻറ വിവിധ ഭാഗങ്ങളില്‍ സി.പി.എം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. കോഴിക്കോട്ട്​  ബി.​ജെ.​പി​യു​ടെ ചെ​റു​വ​ണ്ണൂ​ർ ഓ​ഫി​സ് ത​ല്ലി​ത്ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ബേ​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി ഹ​ർ​ത്താ​ൽ ആചരിക്കുകയാണ്​. ഇതിന് പിന്നാലെയാണ് സി.പി.എം ഓഫിസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vadakara CPM office destroyed
Next Story