വടകര മേഖലയിലെ സംഘർഷം: സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ
text_fieldsതിരുവനന്തപുരം: വടകര മേഖലയിലെ അക്രമങ്ങളെചൊല്ലി നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റം. അക്രമം സംബന്ധിച്ച അടിയന്തരപ്രമേയ േനാട്ടീസ് പരിഗണിക്കവേ സ്ഥലം എം.എൽ.എ സി.കെ. നാണുവിന് പ്രസംഗിക്കാൻ അവസരം നൽകിയതാണ് ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചത്. രണ്ടുതവണ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ ഭരണപക്ഷ െബഞ്ചുകളും അതിശക്തമായി പ്രതിരോധിച്ചേതാടെ അരമണിക്കൂറോളം സഭാനടപടികൾ നിർത്തിെവച്ചു. സി.കെ. നാണുവിനെ സാംസാരിക്കാൻ അനുവദിക്കാതെ പ്രതിപക്ഷം സ്പീക്കർക്കെതിരെ തിരിഞ്ഞപ്പോൾ പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷവും തിരിച്ചടിച്ചു. സഭ പുനരാരംഭിച്ചപ്പോൾ സി.കെ. നാണുവിനെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽനിന്ന് യു.ഡി.എഫ് പിൻവാങ്ങി. പൊലീസ് പക്ഷപാതിത്വമുന്നയിച്ച് പിന്നീട് യു.ഡി.എഫും മാണിഗ്രൂപ്പും സഭയിൽനിന്ന് ഇറങ്ങിപ്പോയി. പാറയ്ക്കൽ അബ്ദുല്ലയാണ് അടിയന്തരപ്രമേയ നോട്ടീസ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ പ്രാഥമികമറുപറിക്ക് ശേഷം വടകര, നാദാപുരം കുറ്റ്യാടി മേഖലകളില്‍ നടക്കുന്ന അക്രമങ്ങള്‍ വിശദീകരിച്ച പാറയ്ക്കല്‍ അബ്ദുല്ല ഈ ഭാഗത്ത് സി.പി.എമ്മുകാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാെണന്ന് കുറ്റപ്പെടുത്തി. മാന്യമായി ജീവിക്കാന്‍ തങ്ങള്‍ക്കും അവകാശംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുല്ല ഇരുന്നതോടെ തെൻറ മണ്ഡലത്തിലെ പ്രശ്‌നത്തിൽ സംസാരിക്കാൻ സി.കെ. നാണുവിന് ചെയർ അവസരം നൽകി. ഇതോടെ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. കീഴ്വഴക്കമാണെന്ന് ഭരണപക്ഷവും എതിർത്ത് പ്രതിപക്ഷവും നിലയുറപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിൽനിന്ന് കയറിയശേഷം നാണുവിനെ വീണ്ടും പ്രസംഗിക്കാൻ വിളിച്ചതോടെ ബഹളം ശക്തമായി.
സ്പീക്കറുടെ വിശദീകരണത്തിന് പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റ് വെല്ലുവിളി തുടങ്ങി. സീറ്റ് വിട്ട് ചിലര്‍ മുന്നിലേക്ക് വന്നതോടെ മന്ത്രി ജി. സുധാകരന്‍ ഇടപെട്ട് ഇരിപ്പിടങ്ങളിലേക്ക് മടക്കി. ഇരുപക്ഷവും ചേരിതിരിഞ്ഞ് നിന്നു. പ്രതിപക്ഷനേതാവിനെ സംസാരിക്കാൻ ഭരണപക്ഷവും അനുവദിച്ചില്ല. സ്ഥിതി വഷളായതോടെ സ്പീക്കർ സഭ നിർത്തിെവച്ചു. ഇരുപക്ഷവുമായും ചർച്ചചെയ്ത ശേഷം പുനരാരംഭിച്ചതോടെ സഭ ശാന്തമായി. സഭയിലെ സംഭവങ്ങളെ സ്പീക്കര്‍ അപലപിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ തീവ്രത കുറയ്ക്കാനായി മറ്റുചിലര്‍ക്ക് അവസരം നല്‍കുന്നുണ്ടോയെന്ന സംശയം പ്രതിപക്ഷനേതാവ് പ്രകടിപ്പിച്ചു. തെൻറ മണ്ഡലത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും നാണുവും ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമുള്ളതുകൊണ്ടാണ് ഒരുമാസത്തിന് മുമ്പുള്ള വിഷയം എടുത്തതെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി. അവിടെ നിലവില്‍ ഒരുപ്രശ്‌നവുമില്ലെന്നും സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. താങ്കള്‍ ഭരിക്കുമ്പോള്‍ വിഷയദാരിദ്ര്യം ഉണ്ടാകിെല്ലന്ന് ചെന്നിത്തല തിരിച്ചടിച്ചു. ആർ.എം.പി സെക്രട്ടറി എൻ. വേണുവിനെ അപായപ്പെടുത്താനായിരുന്നു ശ്രമം. അധികാരമുണ്ടെന്ന് കരുതി പൊലീസിനെ ദുരുപയോഗം ചെയ്യാമോയെന്ന് ആലോചിക്കണം. കേരളത്തിനെതിരെ മോശം പ്രചാരണം നടത്തുന്നതിന് താങ്കളുടെ പാര്‍ട്ടി അവസരം നല്‍കരുതെന്നും ചെന്നിത്തല പറഞ്ഞു.
രമയെ പേരെടുത്ത് പറയാതെ വിമർശിച്ച് മുഖ്യമന്ത്രി
ആര്.എം.പി നേതാവായ കെ.കെ. രമയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരെത്ത പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡല്‍ഹിയിലും ഇവിടെയും സമരമിരിക്കുന്നതിെൻറ താല്പര്യം എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി പാറക്കൽ അബ്ദുല്ലയെയും വിമർശിച്ചു.ആർ.എം.പി ശോഷിക്കുേമ്പാൾ അതിനെ സ്പോൺസർ ചെയ്തവർക്കുണ്ടാകുന്ന മനഃപ്രയാസമാണിതെന്നും അബ്ദുല്ല സ്പോൺസർമാരിൽ ഒരാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറക്കൽ അബ്ദുല്ലയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനെത്ത ക്രമസമാധാനനില തകര്‍ന്നെന്ന ബോധപൂര്‍വമായ പ്രചാരണം ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ വിരുദ്ധ കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘ്പരിവാറിെൻറ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രചാരണമാണ് കേരളത്തിനെതിരെ നടന്നത്.
ഇതിനെതിരെ പ്രവാസികളുള്‍പ്പെടെ ശക്തമായ പ്രതിരോധം നടത്തി. ഇതിനിടയിലാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ സത്യഗ്രഹം നടത്തിയത്. സംഘ്പരിവാര്‍ ആക്രമിച്ച ഓഫിസിന് മുന്നിലാണ് സത്യഗ്രഹമിരുന്നത്. അതിെൻറയൊക്കെ രാഷ്ര്ടീയ താല്പര്യം എല്ലാവര്‍ക്കുമറിയാം. ഇരുമ്പ് വടികളും വാളുകളും സൂക്ഷിച്ചിരുന്നിടത്തുനിന്നാണ് അറസ്റ്റ് നടന്നത്. അക്രമമുണ്ടായാല്‍ പൊലീസ് മുഖംനോക്കാതെ ശക്തമായ നടപടിയുണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിയമവാഴ്ച ഉറപ്പാക്കണം -ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേരളത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആർ.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ ഒഞ്ചിയത്ത് സി.പി.എം നടത്തുന്ന അക്രമത്തിൽ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റിന് മുന്നില്‍ നടക്കുന്ന ദ്വിദിന സത്യഗ്രഹ പന്തലിൽ നേതാക്കളെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഒഞ്ചിയത്തെ പ്രശ്‌നങ്ങളെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു. രാഷ്ട്രീയമായ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഒഞ്ചിയത്തെ പ്രശ്‌നങ്ങളെ കാണാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമൂലമാണ് ബംഗാളിലും ത്രിപുരയിലും സി.പി.എമ്മിെൻറ പ്രസക്തി നഷ്ടപ്പെട്ടത്. അക്രമ രാഷ്ട്രീയത്തില്‍നിന്ന് സി.പി.എം പിന്തിരിയണം. തെറ്റ് തിരുത്താന്‍ സി.പി.എം തയാറായില്ലെങ്കില്‍ ദുരന്തമായിരിക്കും ഫലം. ആർ.എം.പി നടത്തുന്ന നീതിക്ക് വേണ്ടിയുള്ള സമരത്തിന് ജനാധിപത്യ കേരളത്തിെൻറയും കോണ്‍ഗ്രസിെൻറയും പൂര്‍ണപിന്തുണ ഉണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വടകര, ഒഞ്ചിയം മേഖലകളിലെ രാഷ്ട്രീയസംഘര്‍ഷത്തിന് പിന്നിലെ അക്രമികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രമക്കെതിരെ സി.പി.എം അനുകൂലികളായ സൈബര്‍ പോരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ കേെസടുക്കാന്പോലും തയാറാകാത്തത് അപലപനീയമാണ്. സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്ന സര്‍ക്കാര്‍ വനിതാദിനത്തില്‍പോലും കെ.കെ. രമക്ക് നീതി ലഭ്യമാക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, എം.എല്‍.എമാരായ പാറക്കല്‍ അബ്ദുള്ള, അനൂപ് ജേക്കബ്, കെ.എം. ഷാജി, മുന്‍ എം.എൽ.എ എ.പി. അബ്ദുല്ലക്കുട്ടി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി െബഹനാന്‍, മുന്‍മന്ത്രി ഷിബു ബേബിജോണ്‍, ജെയിസണ്‍ ജോസഫ് തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുക, ടി.പി കേസ് പ്രതികളുടെ ചട്ടവിരുദ്ധ പരോൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എം.പി സംഘടിപ്പിച്ച ദ്വിദിനസമരം വ്യാഴാഴ്ച അവസാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.