വടകരയിൽ നീതിപൂർവം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി
text_fieldsവടകര: പാർലമെൻറ് മണ്ഡലത്തില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത് തണമെന്ന് ഹൈകോടതി ഉത്തരവ്. യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരെൻറ ഏജൻറ് കെ.പി. പ്രവീണ ്കുമാര്‍ നല്കിയ റിട്ട് ഹരജിയിൽ ജസ്റ്റിസ് ഷാജി പി. ചാലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡലത്തിലെ പല ഭാഗങ്ങളിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും വ്യാപക കള്ളവോട്ട് ചെയ്യാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടി ഇതു തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ അടക്കം ക്രമസമാധാനം നിലനിര്‍ത്താൻ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് കോടതിയില്‍ വ്യക്തമാക്കി. പ്രശ്നബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് കേന്ദ്രസേനയെയും മറ്റും വിന്യസിക്കുമെന്നും കമീഷന് അറിയിച്ചു.
