Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയ്യപ്പസംഘം സഞ്ചരിച്ച ബസ്​ കാറിലിടിച്ച് ഏഴുപേർക്ക് പരിക്ക്

text_fields
bookmark_border
അയ്യപ്പസംഘം സഞ്ചരിച്ച ബസ്​ കാറിലിടിച്ച് ഏഴുപേർക്ക് പരിക്ക്
cancel

വടകര: ദേശീയപാതയിൽ നാരായണനഗരം ഡോക്ടേഴ്സ്​ ലാബിനുസമീപം അയ്യപ്പസംഘം സഞ്ചരിച്ച ബസ്​ സ്വകാര്യ കാറിലിടിച്ച് ഏഴു പേർക്ക് പരിക്ക്. കാർ യാത്രികരായ കണ്ണൂർ ഉളിയിൽ ഖദീജാസിൽ ഫാസിൽ(22), സിലീജ(23), റുഖിയ(50), ഖദീജ(24), ഫാത്തിമ(നാല്​), അമീന(മൂന്ന്​), റാഫീൻ(രണ്ട്​) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. തെലങ്കാനയിൽനിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട 25അംഗ തീർഥാടകസംഘം സഞ്ചരിച്ച ലക്ഷ്വറി കോച്ച് ബസ് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 58 എച്ച് 540 നമ്പർ ഹുണ്ടായ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ എട്ടിന് ശബരിമല യാത്രക്ക് പുറപ്പെട്ടവരാണ് അപകടത്തിൽെപട്ടത്. ഇടിയുടെ ആഘാതത്തിൽ കാറി​​​െൻറ മുൻഭാഗം പൂർണമായും തകർന്നു. ബസ് യാത്രക്കാർക്ക് കാര്യമായ പരിക്കില്ല.

അപകടത്തെ തുടർന്ന് മണിക്കൂറിലധികം ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു. വാഹനങ്ങൾ െക്രയിൻ ഉപയോഗിച്ച് നീക്കംചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തി​​​െൻറ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vadakara Accident - Kerala News
Next Story