വടക്കാഞ്ചേരി പീഡനക്കേസ്: വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തി
text_fieldsതൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് നല്‍കിയ മൊഴി യുവതി ഉടന്‍ തന്നെ ദൃശ്യമാധ്യമങ്ങളോട് വെളിപ്പെടുത്തി. തൃശൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി നമ്പര്‍ ഒന്ന് മജിസ്ട്രേറ്റ് വാണിയാണ് മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങള്‍ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചു. സി.പി.എം കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചതും മറ്റ് രണ്ട് കൗണ്‍സിലര്‍മാര്‍ ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതും സി.ഐയുടെ മോശം പെരുമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പണ്ട് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായും നേരത്തെ സി.ജെ.എം കോടതിയില്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ സാമ്പത്തിക തര്‍ക്കം മാത്രമായിപ്പോകാനിടയായ സാഹചര്യവും മറ്റും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലെ വിവരങ്ങളും യുവതി ദൃശ്യമാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ചു. ഇതിനിടെ, യുവതിക്കും ഭര്‍ത്താവിനുമെതിരെ കുട്ടികളും ഭര്‍ത്താവിന്‍െറ അച്ഛനും അമ്മയും സിറ്റി പൊലീസ് കമീഷണര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി. കുട്ടികളെ നോക്കുന്നില്ളെന്നും വൃദ്ധരായ തങ്ങളെ സംരക്ഷിക്കുന്നില്ളെന്നും തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുവതിയെ കോടതിയിലത്തെിച്ചത്. പിന്നീട് ആറോടെ തൃശൂരിലെ സ്വകാര്യ കേന്ദ്രത്തില്‍വെച്ചാണ് താന്‍ രഹസ്യമായി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ യുവതി ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നിലത്തെി വിശദീകരിച്ചത്. പീഡിപ്പിക്കപ്പെട്ട ദിവസവും സ്ഥലവും കൃത്യമായി ഓര്‍മയില്ളെന്നും, വിഷുവിന് അടുത്ത ദിവസങ്ങളാണെന്നും യുവതി പറഞ്ഞു. യുവതി നല്‍കിയ പരാതിയനുസരിച്ച് ചേര്‍പ്പിന് സമീപം തിരുവുള്ളക്കാവില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍വെച്ചായിരുന്നു പീഡിപ്പിച്ചതെന്നാണ് പറഞ്ഞത്. ഇതനുസരിച്ചുള്ള തെളിവെടുപ്പില്‍ സ്ഥലത്തെ കുറിച്ചുള്ള സ്ഥിരീകരണത്തിന് പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും സ്ഥലവും ദിവസവും കൃത്യമായി ഓര്‍മയില്ളെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിന്‍െറ വീട്ടുകാര്‍ തനിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത് സി.പി.എം നേതാക്കളുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണെന്ന് യുവതി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
