Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവറുടെ രക്തത്തിൽ ലഹരി സാന്നിധ്യമില്ല
text_fieldsbookmark_border
കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കാക്കനാട് കെമിക്കൽ ലാബിന്‍റെ പരിശോധനയിലാണ് കണ്ടെത്തൽ.
അപകടത്തിന് കാരണം ലഹരി ഉപയോഗമാണോ എന്ന് കണ്ടെത്താനാണ് രക്തം വിശദ പരിശോധനക്ക് അയച്ചത്. വിദ്യാർഥികൾ അടക്കം ഒമ്പത് പേരാണ് വടക്കഞ്ചേരി അപകടത്തിൽ മരിച്ചത്. അപകടത്തിനുശേഷം മുങ്ങിയ ജോമോനെ കൊല്ലത്തുനിന്നാണ് പിടികൂടിയത്.
അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ജോമോന്‍റെ രക്തം പരിശോധനക്ക് അയച്ചത് മണിക്കൂറുകൾ വൈകിയാണെന്ന ആരോപണം ശക്തമാണ്.
Next Story

