Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid vaccine
cancel
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന പൗരന്മാർക്ക്...

മുതിർന്ന പൗരന്മാർക്ക് കോവിഡ്​​ വാക്​സിൻ വിതരണം: പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​ത്​ പ്ര​തി​സ​ന്ധി​യി​ലാ​ക്കി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക്​ വാ​ക്​​സി​ൻ വി​ത​ര​ണ​വും ര​ജി​സ്​​​ട്രേ​ഷ​നും തു​ട​ങ്ങി. ആ​ദ്യ ദി​വ​സം​ത​ന്നെ പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​ത്​ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കോ​വി​ൻ പോ​ർ​ട്ട​ൽ വ​ഴി​യും ആ​രോ​ഗ്യ​സേ​തു ആ​പ്​ വ​ഴി​യു​മാ​ണ്​ ര​ജി​സ്​​േ​​ട്ര​ഷ​ൻ. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ ല​ഭി​ച്ച സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​ണ്​ ​വാ​ക്​​സി​ൻ വി​ത​ര​ണ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​താ​യി.

സ​മ​യം പാ​ലി​ച്ച്​ വാ​ക്​​സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​വ​രും ​ഏ​റെ​നേ​രം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള സോ​ഫ്​​റ്റ്​​വെ​യ​റി​ൽ പ​രി​ഷ്​​ക​ര​ണ ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്നു. സം​വി​ധാ​നം പ​രി​ഷ്​​ക​രി​ച്ചി​ട്ടും പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തി​ന്​ കാ​ര​ണം വ്യ​ക്ത​മ​ല്ല.

വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ (സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ൻ) ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, രാ​വി​ലെ ഒ​മ്പ​തോ​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ സ്​​പോ​ട്ട്​ ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി. വി​വ​ര​മ​റി​ഞ്ഞ്​ കൂ​ടു​ത​ൽ​പേ​ർ എ​ത്തി​യ​ത്​ തി​ര​ക്കി​ന്​ ഇ​ട​യാ​ക്കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വാ​ക്​​സി​ൻ വി​ത​ര​ണ​വും മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്​ ജോ​ലി​യു​ള്ള​വ​ർ​ക്കു​മു​ള്ള വാ​ക്​​സി​ൻ വി​ത​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്​.

ഇ​തി​ന്​ പ​ു​റ​െ​മ​യാ​ണ്​ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​കൂ​ടി എ​ത്തി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ട​ക​ല​ർ​ന്ന്​ ഒ​രേ നി​ര​യി​ലെ​ത്തി​യ​തും സ്​​പോ​ട്ട്​ ര​ജി​സ്​​േ​​ട്ര​ഷ​െൻറ പേ​രി​ലെ തി​ര​ക്കു​ം ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്​ ഇ​ട​യാ​ക്കി. വ​രും​ദി​വ​സ​ങ്ങ​ൾ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ സം​വി​ധാ​നം സു​ഗ​മ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

60 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും 45നും 59​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള രോ​ഗ​ബാ​ധി​ത​ര്‍ക്കു​മാ​ണ് തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ വാ​ക്​​സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ആ​ദ്യ ഡോ​സ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ത​ന്നെ ര​ണ്ടാം ഡോ​സി​നു​ള്ള തീ​യ​തി ല​ഭ്യ​മാ​കും. ഓ​പ​ണ്‍ സ്ലോ​ട്ടു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും 'കോ​വി​നി'​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovid
News Summary - Vaccine supply to senior citizens: Portal slowdown leads to crisis
Next Story