സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; പല ജില്ലകളിലും വാക്സിൻ തീർന്നുവെന്ന് ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം നേരിടുകയാണെന്നും പല ജില്ലകളിലും വാക്സിൻ തീർന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ല. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യഡോസ് നൽകിയത്. 35 ശതമാനത്തിന് രണ്ടാം ഡോസും നൽകി. വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്സിന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വാക്സിനേഷന്‍ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുകളിലാണ്. വാക്സിൻ നൽകുന്നതിൽ വേർതിരിവില്ല. എല്ലാവര്‍ക്കും വാക്സിന്‍ അവകാശമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവര്‍ക്കും നല്‍കുമെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ല കലക്ടര്‍ പുറത്തിറക്കിയ വിചിത്ര ഉത്തരവ് മന്ത്രി ന്യായീകരിച്ചു. രോഗികളുടെ എണ്ണവും സാഹചര്യവും നോക്കി ജില്ലാ കലക്ടർമാർക്ക് തീരുമാനമെടുക്കാമെന്നാണ് മന്ത്രിയുടെ വിശദീകരണം. കോവിഡ് വാക്സിന്‍ എടുക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് 72 മണിക്കൂർ എന്നത് കളക്ടർ 15 ദിവസമായി തിരുത്തിയിരുന്നു.
അതേസമയം, മൂന്ന് സിക കേസുകൾ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചായി ആരോഗ്യമന്ത്രി പറഞ്ഞു. ആകെ 51 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അഞ്ച് സജീവ കേസുകളാണ് നിലവിലുള്ളത്. ഇന്ന് 11,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 16,170 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,912 പേര്‍ രോഗമുക്തി നേടി.
കോവിഡ് വാക്സിൻ: കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനം തള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കെട്ടിക്കിടക്കുെന്നന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ് നിയമസഭയില്‍ മന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സിന്‍ നല്‍കിയിട്ടുള്ളത് കേരളമാണ്. എന്നാല്‍ കേന്ദ്രസമീപനം മൂലം ആഗസ്റ്റിൽ കേരളത്തില്‍ വാക്സിന്‍ നല്കല് തടസ്സപ്പെേട്ടക്കാമെന്നും സനീഷ്കുമാര് ജോസഫിെൻറ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
ആഗസ്റ്റിൽ കേരളത്തിന് 60 ലക്ഷം വാക്സിനുകളാണ് വേണ്ടത്. എന്നാല്‍ 30 ലക്ഷം ഡോസ് മാത്രമേ നല്‍കുകയുള്ളൂവെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് നൽകാനാണ്. ശേഷിക്കുന്ന എട്ടുലക്ഷം പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് വാക്സിന്‍ നല്‍കാനാകൂ. രാജ്യത്ത് 26.02 ശതമാനം പേർക്ക് ഒന്നാം ഡോസും 7.06 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകി. എന്നാൽ, കേരളത്തിൽ 36.95 ശതമാനം പേർക്ക് ഒന്നാം ഡോസും 16.01 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകിയിട്ടുണ്ട്. ഇത് ദേശീയശരാശരിയെക്കാള്‍ വളരെ കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

