വാക്സിൻ ക്ഷാമം; ക്യാമ്പുകൾ പലേടത്തും നിർത്തി
text_fieldsതിരുവനന്തപുരം: മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും കോവിഡ് വാക്സിനേഷന് ക്യാമ്പുകള്‍ നിര്‍ത്തി. പല ജില്ലകളിലും വ്യാഴാഴ്ച ഉച്ചയോടെതന്നെ ക്യമ്പുകള്‍ അവസാനിപ്പിച്ചു. സ്വകാര്യ ആശുപത്രികളിലും ക്യാമ്പുകളിലും രണ്ടാം ഡോസ് എടുക്കാനെത്തിയവര്ക്കും കുത്തിവെപ്പിന് വാക്സിനില്ലായിരുന്നു.
കോവാക്സിെൻറ രണ്ടുലക്ഷം ഡോസ് ചൊവ്വാഴ്ച ലഭിെച്ചങ്കിലും മെഗാവാസ്കിനേഷന് ഉപയോഗിച്ചില്ല. രണ്ടാം ഡോസിനായി യഥാസമയം മരുന്ന് ലഭിക്കുമെന്നുറപ്പില്ലാത്തതിനാലാണ് കാരണം. ക്യാമ്പുകളിലും ആശുപത്രികളിലുമായി 2.49 ലക്ഷം ഡോസ് കോവാക്സിനും 4.42 ലക്ഷം ഡോസ് കോവിഷീല്‍ഡുമാണ് ചൊവ്വാഴ്ചത്തെ സ്റ്റോക്. ബുധനാഴ്ച അവധിയായിരുന്നതിനാല്‍ 20,000ത്തിൽ താഴെ പേർക്ക് മാത്രമാണ് കുത്തിെവച്ചത്. വ്യാഴാഴ്ച ക്യാമ്പുകളില്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതോടെ പലയിടത്തും സ്റ്റോക്ക് തീര്‍ന്നു.
അധിക സ്റ്റോക്കുള്ള ജില്ലകളില്‍നിന്ന് ഇല്ലാത്ത ജില്ലകളിലേക്ക് മരുന്ന് എത്തിക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പലയിടത്തും പ്രാവര്‍ത്തികമായില്ല. വാക്സിന് സ്റ്റോറുകളിലും വളരെക്കുറച്ച് മാത്രമാണ് സ്റ്റോക്കുള്ളത്.
എറണാകുളം മേഖല സ്റ്റോറില്‍ ചൊവ്വാഴ്ച വൈകുന്നേരത്തെ കണക്ക് അനുസരിച്ച് കോവിഷീല്‍ഡ് വാക്സിനില്ല. 78,000 ഡോസ് കോവാക്സിന് മാത്രമാണ് ലഭ്യം. കോഴിക്കോട് സ്റ്റോറില്‍ കോവിഷീല്‍ഡ് 5000 ഡോസും തിരുവനന്തപുരത്ത് 500 ഡോസും മാത്രമാണുണ്ടായിരുന്നത്. കോവാക്സിന് കോഴിക്കോട് 55500 ഡോസും തിരുവനന്തപുരത്ത് 38000 ഡോസും ഉണ്ടായിരുന്നു.
തലസ്ഥാന ജില്ലയിൽ ഏറ്റവുമധികം വാക്സിൻ നൽകുന്ന പേരൂർക്കട ജില്ല മാതൃക ആശുപത്രി അടച്ചു. ജില്ലയിലെ 188 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച 57 എണ്ണമെ പ്രവർത്തിച്ചുള്ളൂ. നഗരത്തിൽ മെഗാവാക്സിനേഷൻ ക്യാമ്പ് നടന്ന ജിമ്മി ജോർജ് സ്റ്റേഡിയം അടച്ചു.
കൊല്ലം ജില്ലയിൽ 12000 ഡോസ് വാക്സിൻ മാത്രമാണുള്ളത്. ക്ഷാമം മെഗാ വാക്സിനേഷൻ ക്യാമ്പുകളെ ബാധിക്കും.
40,000 ഡോസ് സ്റ്റോക്ക് ഉള്ള പത്തനംതിട്ട ജില്ലയിൽ മൂന്നുദിവസത്തേക്കുള്ള വാക്സിൻകൂടി സ്റ്റോക്കുണ്ട്.
ആലപ്പുഴ ജില്ലയിൽ ക്ഷാമം രൂക്ഷമാണെങ്കിലും സെൻററുകൾ അടച്ചിട്ടില്ല. വെള്ളിയാഴ്ച മുതൽ മുതൽ മെഗാ ക്യാമ്പുകൾ നടക്കുമെന്ന് ഉറപ്പില്ല.
കോട്ടയത്ത് വാക്സിൻ ക്ഷാമം കണക്കിലെടുത്ത് മെഗാ വാക്സിൻ ക്യാമ്പുകൾ താൽക്കാലികമായി നിർത്തി. പ്രതിസന്ധിയില്ലെന്നും നാലുദിവസത്തേക്ക് ആവശ്യമായ വാക്സിനുകൾ ജില്ലയിലുണ്ട്.
ഇടുക്കി ജില്ലയിൽ സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങൾ പൂർണമായും സർക്കാർ മേഖലയിലെ 10 കേന്ദ്രങ്ങളും പൂട്ടി. വെള്ളിയാഴ്ച പത്തെണ്ണംകൂടി പൂട്ടും. തൃശൂരിൽ വാക്സിൻ ക്ഷാമം മൂലം 19 മെഗാ ക്യാമ്പുകൾ താൽക്കാലികമായി നിർത്തി. പ്രതിദിനം കുത്തിവെപ്പിന് 27,000 മുതൽ 30,000 വരെ ഡോസ് ആവശ്യമാണ്. എന്നാൽ, വ്യാഴാഴ്ച വൈകീേട്ടാടെ ജില്ലയിലെ സ്റ്റോറുകളിൽ സ്റ്റോക്ക് തീർന്നു.
പാലക്കാട് ജില്ലയിൽ പകുതി കേന്ദ്രങ്ങൾ അടച്ചു. 110 മുതൽ 118 വരെ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടന്നിടത്ത് വ്യാഴാഴ്ച 55 ഇടങ്ങളിലാണ് നടന്നത്. മുടങ്ങാതിരിക്കാൻ 22,000 േഡാസെങ്കിലും അടിയന്തരമായി വേണം. കഴിഞ്ഞ ദിവസം പാലക്കാേട്ടക്ക് അനുവദിച്ച 5,000 ഡോസ് എറണാകുളത്തേക്ക് മാറ്റിയതിൽ ജില്ല ആരോഗ്യവകുപ്പ് പരാതിയുന്നയിച്ചിട്ടുണ്ട്.
മലപ്പുറംജില്ലയിൽ ഒരു ദിവസത്തേക്കുള്ള 58,000 ഡോസ് ആണ് ബാക്കിയുള്ളത്. പുതുതായി ലഭിച്ചില്ലെങ്കിൽ കേന്ദ്രങ്ങൾ അടക്കേണ്ടിവരും.
കോഴിക്കോട്ട് 62,220 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. വയനാട് ജില്ലയിലും ഒരാഴ്ചത്തേക്കുള്ള വാക്സിൻ ഉണ്ട്. കണ്ണൂർ ജില്ലയിൽ രണ്ട് ദിവസത്തേക്കുള്ള വാക്സിനുണ്ട്. രണ്ടുദിവസത്തിനിടെ വാക്സിൻ എത്തിയില്ലെങ്കിൽ വിതരണം മുടങ്ങും.ദിവസം ശരാശരി 10,000 - 15,000 ഡോസാണ് ആവശ്യം.
കാസർകോട് ജില്ലയിൽ അഞ്ച് ദിവസത്തേക്ക് കൂടി വാക്സിനുണ്ട്. 53 വാക്സിനേഷൻ സെൻററുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.