Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിരോധ മരുന്ന്​...

പ്രതിരോധ മരുന്ന്​ അഴിമതി:  മുൻ ആരോഗ്യ ഡയറക്​ടർമാരുടെ  ശിക്ഷ ഹൈകോടതി മരവിപ്പിച്ചു

text_fields
bookmark_border
പ്രതിരോധ മരുന്ന്​ അഴിമതി:  മുൻ ആരോഗ്യ ഡയറക്​ടർമാരുടെ  ശിക്ഷ ഹൈകോടതി മരവിപ്പിച്ചു
cancel

കൊ​ച്ചി: അ​നാ​വ​ശ്യ​മാ​യി പ്ര​തി​രോ​ധ മ​ര​ു​ന്ന​്​ വാ​ങ്ങി​ക്കൂ​ട്ടി സ​ർ​ക്കാ​റി​ന്​ ന​ഷ്​​ട​മു​ണ്ടാ​ക്കി​യ കേ​സി​ൽ മു​ൻ ആ​രോ​ഗ്യ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഡോ. ​വി.​കെ. രാ​ജ​ൻ, ഡോ. ​കെ. ശൈ​ല​ജ എ​ന്നി​വ​ർ​ക്ക്​ വി​ജി​ല​ൻ​സ്​ കോ​ട​തി വി​ധി​ച്ച ശി​ക്ഷ ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും ഗൂ​ഢാ​ലോ​ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്​​ക്ക​ൽ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ പ്ര​ത്യേ​ക കോ​ട​തി മേ​യ്​ ര​ണ്ടി​ന്​ വി​ധി​ച്ച അ​ഞ്ചു വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വും 50 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​രു​വ​രും ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വ്. ഹ​ര​ജി​യി​ൽ സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണ​വും തേ​ടി. 

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​യി ത​യാ​റാ​ക്കി​യ ഇ​ൻ​ഡ​ൻ​റ്​​ വെ​ട്ടി​ത്തി​രു​ത്തി അ​നാ​വ​ശ്യ​മാ​യി ഹെ​പ്പ​റ്റൈ​റ്റി​സ്​-​ബി വാ​ക്​​സി​ൻ വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്നാ​ണ്​ ഇ​രു​വ​ർ​ക്കു​മെ​തി​രാ​യ കേ​സ്. 2001 മു​ത​ൽ 2003 വ​രെ കാ​ല​യ​ള​വി​ൽ 1.49 കോ​ടി രൂ​പ​യു​ടെ മ​രു​ന്ന്​ ഇ​പ്ര​കാ​രം അ​നാ​വ​ശ്യ​മാ​യി വാ​ങ്ങി​യെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​ട​പാ​ട്​ പു​റ​ത്തു​വ​ന്ന​തോ​ടെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. നാ​ലു പേ​രെ പ്ര​തി​ക​ളാ​ക്കി കു​റ്റ​പ​ത്രം ന​ൽ​കി​യെ​ങ്കി​ലും ര​ണ്ട്​ പേ​രെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി. സം​ഭ​വം ന​ട​ക്കു​േ​മ്പാ​ൾ ഡോ. ​കെ. ശൈ​ല​ജ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റാ​യി​രു​ന്നു. ആ​രോ​പ​ണ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വ​സ്​​തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നു​മാ​ണ്​ അ​പ്പീ​ൽ ഹ​ര​ജി​ക​ളി​ലെ വാ​ദം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccine scam case
News Summary - vaccine scam case
Next Story