ഗര്ഭിണികൾക്ക് വാക്സിൻ: അനുമതിക്ക് െഎ.സി.എം.ആറിനെ സമീപിക്കുന്നു
text_fieldsതിരുവനന്തപുരം: ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും വാക്സിൻ നൽകുന്നതിന് അനുമതിക്കായി െഎ.സി.എം.ആറിെന സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ ഇൗ വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നില്ല. ഇവരില് വാക്സിന് പരീക്ഷണം പൂര്ത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോള് പരീക്ഷണം പൂര്ത്തിയായി. അവര്ക്ക് വാക്സിന് നല്കുന്നതില് കുഴപ്പമില്ലെന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. നാഷനല് ടെക്നിക്കല് അഡ്വൈസറി ഗ്രൂപ്പും നിതി ആയോഗും കേന്ദ്ര സര്ക്കാറിന് ഇത് സംബന്ധിച്ച് ശിപാര്ശ നല്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് വാക്സിന് നല്കാന് അനുമതി തേടി െഎ.സി.എം.ആറിനെ ബന്ധപ്പെടുന്നത്.
കോവിഡ് കാരണം ഗര്ഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മര്ദം എന്നിവ വാര്ഡ് സമിതിയിലെ ആശാ വര്ക്കര്മാരെ ഉപയോഗിച്ച് പരിശോധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

