ശിക്ഷിച്ച ഡോക്ടർമാർക്ക് ജയിലിന് പകരം ആശുപത്രിവാസം; അതൃപ്തി പ്രകടിപ്പിച്ച് കോടതി
text_fieldsതിരുവനന്തപുരം: വാക്സിൻ ഇടപാടിൽ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടംവരുത്തിയ കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ച ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാരെ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിൽ കടുത്തഅതൃപ്തി പ്രകടിപ്പിച്ച് കോടതി. ഡോക്ടർമാരെ ജയിലിൽ അയക്കാതെ സംരക്ഷിച്ചോ എന്ന് സംശയംപ്രകടിപ്പിച്ച വിജിലൻസ് കോടതി ജഡ്ജി എ. ബദറുദ്ദീൻ ഇവരെ വിദഗ്ധപരിശോധന നടത്തി സ്വതന്ത്രമായ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻററിലെ മെഡിക്കൽ സംഘേത്താട് നിർദേശിച്ചു. വ്യാഴാഴ്ച അഞ്ചിന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇരുവരെയും ശിക്ഷിച്ച് കോടതി ഉത്തരവിട്ടത്.
ഡോക്ടർമാരെ ആദ്യം ഫോർട്ട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഫോർട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.രാജശേഖരൻ എന്നിവർ പ്രതികളെ സഹായിക്കുന്ന നിലപാെടടുത്തോ എന്ന് കോടതി സംശയംപ്രകടിപ്പിച്ചു. വൈദ്യപരിശോധന നടത്തുമ്പോൾ ഡോക്ടർമാർ ഒത്തുകളിെച്ചന്ന് ബോധ്യമായാൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നൽകി.
കോടതി കഴിഞ്ഞദിവസം ശിക്ഷിച്ച മുൻ ഡി.എച്ച്.എസുമാരെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിലും മെഡിക്കൽ ഐ.സി.യുവിലും പ്രവേശിപ്പിച്ചതായി വഞ്ചിയൂർ എസ്.ഐ അശോക്കുമാർ കോടതിയിൽ റിപ്പോർട്ട് നൽകി. ഇത് പരിഗണിച്ച കോടതി കേസന്വേഷിച്ച വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് ഒരു മണിക്കൂറിനകം നൽകണമെന്ന് ആവശ്യപ്പെട്ടു. കോടതി നിർദേശം പാലിച്ച വിജിലൻസ് എസ്.പി വൈദ്യ പരിശോധനക്ക് കൊണ്ടുപോയേപ്പാൾ പൊലീസുകാരെ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കോടതി ഉത്തരവ് നടപ്പാക്കാൻ അനുവദിച്ചിെല്ലന്നും കാണിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.
റിപ്പോർട്ട് പരിഗണിച്ച കോടതിയാണ് ഡോ. പ്രിയങ്ക, ഡോ. രാജശേഖരൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഷർമത് എന്നിവരോട് നേരിട്ട് വ്യാഴാഴ്ച ഹാജരായി പ്രതികളുടെ ചികിത്സ വിവരം നൽകാൻ അടിയന്തര സമൺസ് നൽകിയത്. കോടതിയുടെ ഉത്തരവിനെ അവഹേളിക്കുന്ന തരത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ റിപ്പോർട്ട് നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആർ. സുകേശന് നിർദേശം നൽകി. പ്രതികളെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാൻ മെഡിക്കൽ കോളജിലെ ഡോ. രാജശേഖരനും മെഡിക്കൽ സൂപ്രണ്ടിനും കോടതി നിർദേശംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
