Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനം വിലകൊടുത്ത്​...

സംസ്​ഥാനം വിലകൊടുത്ത്​ വാങ്ങിയ കോവിഡ്​ വാക്​സിൻ കൊച്ചിയി​ലെത്തി

text_fields
bookmark_border
സംസ്​ഥാനം വിലകൊടുത്ത്​ വാങ്ങിയ കോവിഡ്​ വാക്​സിൻ കൊച്ചിയി​ലെത്തി
cancel
camera_alt

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച കോവിഷീൽഡ് വാക്​സിൻ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക്​ മാറ്റാൻ വാഹനത്തിൽ കയറ്റുന്നു

കൊച്ചി: കേന്ദ്ര സർക്കാർ സൗജന്യവാക്​സിൻ നൽകുന്നത്​ പരിമിതപ്പെടുത്തിയതിനാൽ സംസ്​ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ ​െകാച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​.

ഉച്ച 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ്​ വാക്​സിൻ വഹിച്ചുള്ള വിമാനം എത്തിയത്. തുടര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വാഹനത്തിൽ മഞ്ഞുമ്മലിലെ കെ.എം.സി.എൽ വെയർഹൗസിലേക്ക്​ മാറ്റിത്തുടങ്ങി. ഇവിടെ നിന്ന്​ വിവിധ ജില്ല ആസ്​ഥാനങ്ങളിലേക്ക്​ കൊണ്ടുപോകും.

സ്വകാര്യ ആശുപത്രികളിലും വാക്​സിൻ വിതരണം തുടങ്ങി. 1250രൂപയാണ്​ ഈടാക്കുന്നത്​.

18- 45 പ്രായമുളളവരിൽ നിലവിൽ കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മറ്റുരോഗങ്ങൾ കൊണ്ട്​ പ്രയാസപ്പെടുന്നവർക്കാണ്​​ സർക്കാർ ഈ വാക്​സിൻ വിതരണത്തിൽ മുൻഗണന നൽകുന്നത്​. ഇവർക്ക്​ കോവിഡ്​ ബാധിക്കുന്നത്​ കൂടുതൽ അപകടകരമാകാൻ സാധ്യതയ​​ുള്ളതിനാലാണിത്​. സമൂഹവുമായി അടുത്തിടപഴകേണ്ടി വരുന്ന ബസ് കണ്ടക്ടര്‍മാര്‍, കടകളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtvaccinecovishield
News Summary - vaccine bought by kerala government reached kochi
Next Story