Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 12-14 പ്രായക്കാർക്ക് കുത്തിവെപ്പ്: പ്രത്യേക സംവിധാനം ഒരുക്കണമെന്ന് നിർദേശം
text_fieldsbookmark_border
ന്യൂഡൽഹി: 12-14 പ്രായത്തിലുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഈ പ്രായപരിധിയിൽ വരുന്നവരുടെ കുത്തിവെപ്പ് തുടങ്ങുന്നത്.
വാക്സിനുകൾ മാറാതിരിക്കാൻ കുത്തിവെപ്പ് നൽകുന്നവർക്ക് മതിയായ പരിശീലനം നൽകണം.'ബയോളജിക്കൽ ഇ ലിമിറ്റഡി'ന്റെ 'കോർബെവാക്സ്' വാക്സിനാണ് 12-14 പ്രായക്കാർക്ക് കൊടുക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ ശേഷമോ നേരിട്ട് വാക്സിൻ കേന്ദ്രങ്ങളിലെത്തിയോ സ്വീകരിക്കാം.28 ദിവസത്തിന്റെ ഇടവേളയിൽ രണ്ട് ഡോസ് 'കോർബെവാക്സ്' ആണ് എടുക്കേണ്ടത്.
Next Story

