Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ.വി.വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് പൊലീസ് മേധാവി; ഇരുവരും ചുമതലയേറ്റു

text_fields
bookmark_border
V Venu appointed as Kerala chief secretary Sheikh Darvesh is new state police chief
cancel

തിരുവനന്തപുരം : കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദർവേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവർഷത്തെ കാലാവധി കൂടിയുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷമാണ് വേണു സിവിൽ സർവീസിലേക്കെത്തിയത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണിപ്പോൾ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്കെത്തുന്നത്. ചീഫ് സെക്രട്ടറിയാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഉത്തരവാദിത്തം എത്ര വലുതാണെന്ന് ബോധ്യമുണ്ടെന്നും ചുമതലയേറ്റ ശേഷം വി. വേണു പറഞ്ഞു.

വിവാദങ്ങളിൽ നിന്നൊഴിഞ്ഞുള്ള ക്ലീൻ ട്രാക്ക് റെക്കോർഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദർവേഷ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വർഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവിയായതിനാൽ രണ്ട് വർഷം തുടരാനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V Venu appointed as Kerala chief secretary, Sheikh Darvesh is new state police chief
Next Story