ആർ.എസ്.എസുകാർക്ക് പതിനഞ്ചാം സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് വി.ടി ബൽറാം
text_fieldsതൃത്താല: ആർ.എസ്.എസുകാരെ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാമിന്റെ സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നുള്ള ഫേസ്ബുക് പോസ്റ്റ്. എല്ലാ ഭാരതീയര്‍ക്കും 71ാമത് സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്നപ്പോള്‍ 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർ.എസ്.എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകളാണ് ബൽറാം ആശംസിച്ചിരിക്കുന്നത്. കലക്ടറുടെ ഉത്തരവ് ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്കൂളിലെ സ്വാതന്ത്ര്യദിനാഷോഷത്തിന് പതാക ഉയര്‍ത്തിയ ആർ.എസ്.എസ് മുഖ്യന് മോഹന്‍ ഭാഗവതിനെയും അതിന് അവസരമൊരുക്കിയ സര്‍ക്കാരിനെയും ബൽറാം പരിഹസിക്കുന്നുണ്ട്.
വി.ടി ബലറാമിന്റെ ഫേസ്ബുക് കുറിപ്പ്
എല്ലാ ഭാരതീയർക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകൾ.
2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊട്ട ആർഎസ്എസുകാർക്ക് പതിനഞ്ചാം വാർഷികാശംസകൾ.
ആ ആർഎസ്എസിന്റെ മേധാവിക്ക് പാലക്കാട്ടെ ഗവൺമന്റ് എയ്ഡഡ് സ്കൂളിൽ കുമ്മനടിച്ച് കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ് വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ.
