Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കസ്​ കമ്പനി...

സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ നല്ലത്, നന്നായി ചിരിപ്പിക്കാൻ കഴിയും​; ഗവർണറെ ട്രോളി ശിവൻകുട്ടി

text_fields
bookmark_border
V Sivankutty, arif mohammad khan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല അഭിനേതാവാണെന്നും നാടകക്കമ്പനി തുടങ്ങണമെന്നുമുള്ള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ പരാമർശത്തെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. പിണറായി നാടകക്കമ്പനി തുടങ്ങണമെന്നാണ്​ അഭിപ്രായമെങ്കിൽ ഗവർണർ സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ ഏറ്റവും നല്ലതെന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി.

സർക്കസ്​ കമ്പനി തുടങ്ങിയാൽ ഗുണമുണ്ട്​. കാണാൻ വരുന്നവരെയെല്ലാം നന്നായി ചിരിപ്പിക്കാൻ കഴിയും. ചിരിപ്പിക്കാനുള്ള ആളുകളെയൊന്നും പുറത്തു നിന്ന്​ എടുക്കേണ്ടി വരില്ല. ഇക്കാര്യത്തിൽ ശമ്പളച്ചെലവ്​ വരാത്തതിനാൽ നഷ്ടവുമുണ്ടാകില്ല. പിണറായി വിജയന്​ നാടകക്കമ്പനി തുടങ്ങേണ്ട ഒരു ആവശ്യവുമില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyArif Mohammed Khan
News Summary - V Sivankutty troll to arif mohammad khan
Next Story