Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ കാമറ: കമീഷനെക്കുറിച്ച് മാത്രം ചിന്തിച്ചുനടക്കുന്നവർക്കേ ഇത്ര കൃത്യമായി കണക്ക് പറയാനാകു -ശിവൻകുട്ടി

text_fields
bookmark_border
V Sivankutty
cancel

കൊച്ചി: എ.ഐ കാമറയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ കമീഷൻ ആരോപണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം. കമീഷനുകളെക്കുറിച്ച് മാത്രം ചിന്തിച്ച് നടക്കുന്നയാളുകൾക്ക് മാത്രമെ ഇത്ര കൃത്യമായി കണക്കുകൾ പറയാനാകുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായി 80 ശതമാനം കമീഷനെന്നൊക്കെ ചെന്നിത്തല കണക്കുകൾ പറയുന്നത് കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുക. മുഖ്യമന്ത്രിയെ എങ്ങനെ ആക്രമിക്കാമെന്നതിനെക്കുറിച്ച് ചെന്നിത്തലയും വി.ഡി. സതീശനും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. സതീശനെക്കാൾ നല്ല പ്രതിപക്ഷ നേതാവാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നത്.

ജനങ്ങൾക്കിടയിൽ സർക്കാറിനെക്കുറിച്ച് ഒരു അസംതൃപ്തിയുമില്ല. അതുള്ളത് കോൺഗ്രസിനും ബി.ജെ.പിക്കുമാണ്. കർണാടകയിൽ മതേതര ശക്തിയുടെ വിജയമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അതാണ് അന്തസ്സുള്ള നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V sivankutty against Ramesh Chennithala
Next Story