അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആര്യ രാജേന്ദ്രൻ മികച്ച മേയറായിരുന്നു എന്ന് എല്ലാവരും പറഞ്ഞേനെ; മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെ പിന്തുണച്ച് വീണ്ടും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. ആര്യ രാജേന്ദ്രൻ മികച്ച മേയറായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ അധികാരം നിലനിർത്താൻ സാധിച്ചിരുന്നുവെങ്കിൽ ആര്യ മികച്ച മേയറായിരുന്നു എന്ന് എല്ലാവരും പറയുമായിരുന്നു. തന്നേക്കാൾ മികച്ച മേയറായിരുന്നു ആര്യയെന്നും ശിവൻ കുട്ടി പറഞ്ഞു. ഞാൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളേക്കാൾ കൂടുതൽ വികസനപ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ തോൽവി ആര്യയുടെ തലയിൽ വെച്ചു കെട്ടേണ്ട എന്ന് കഴിഞ്ഞദിവസവും മന്ത്രി പറഞ്ഞിരുന്നു. അവരുടെ പരിമിതിക്കുള്ളില്‍ അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട് അവര്‍ പരമാവധി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. തോറ്റപ്പോള്‍ എല്ലാ കുറ്റവും മേയറുടെ തലയില്‍ ചാരാം, ജയിച്ചിരുന്നെങ്കില്‍ നല്ല മേയര്‍ എന്നുമുള്ള നിലയില്‍ കാണാനാകില്ല. ആര്യ പാര്‍ട്ടിക്ക് വിധേയയായിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവനയാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എന്താണ് തിരിച്ചടിയായ് എന്നത് പാർട്ടിയിൽ ചർച്ച ചെയ്ത ശേഷമോ പറയാൻ സാധിക്കുകയുള്ളൂ. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പാണിത്. ജനവിധി സ്വാഗതം ചെയ്യുന്നു. വോട്ടിങ് ശതമാനത്തിൽ എൽ.ഡി.എഫിന് ചെറിയ രീതിയിൽ കുറവുവന്നിട്ടുണ്ട്. ഇത് പുതിയ സംഭവമല്ല. മുമ്പും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. തിരിച്ചടികൾ എന്താണെന്ന് പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുമ്പോട്ടു വരുമെന്നും ശിവൻകുട്ടി വ്യക്‍തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

