Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി സംവരണം:...

ഭിന്നശേഷി സംവരണം: നിയമനാംഗീകാരം ലഭിക്കാത്തത്​​ 22,000ത്തോളം അധ്യാപകർക്ക് -വി. ​ശി​വ​ൻ​കു​ട്ടി

text_fields
bookmark_border
v sivankutty
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ൽ കു​രു​ങ്ങി സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ നി​യ​മ​നാം​ഗീ​കാ​രം കാ​ത്തി​രി​ക്കു​ന്ന​ത്​ 22,000ത്തോ​ളം അ​ധ്യാ​പ​ക​ർ. 2018 മു​ത​ൽ നി​യ​മ​നാം​ഗീ​കാ​രം കാ​ക്കു​ന്ന​വ​ർ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ്​ ഈ ​ക​ണ​ക്ക്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്.

ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​നു​ള്ള ത​സ്തി​ക​ക​ൾ ഒ​ഴി​ച്ചി​ട്ട്​ മ​റ്റ്​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കാ​മെ​ന്ന്​ എ​ൻ.​എ​സ്.​എ​സ്​ മാ​നേ​ജ്​​മെ​ന്‍റി​ന്​ കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​ധി ഇ​ത​ര മാ​​നേ​ജ്​​മെ​ന്‍റു​ക​ൾ​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ഹ​ര​ജി തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കോ​ട​തി അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ധ്യാ​പ​ക​ർ​ക്ക്​ നി​യ​മ​ന​തീ​യ​തി മു​ത​ൽ അം​ഗീ​കാ​രം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം, ഭി​ന്ന​ശേ​ഷി നി​യ​മ​നം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന​തു​വ​രെ ചി​ല അ​ധ്യാ​പ​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് നി​യ​മ​നം ന​ൽ​കി​യ​ത്.

ഇ​ങ്ങ​നെ നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ പെ​ൻ ന​മ്പ​ർ, ലീ​വ്, ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ്, പി.​എ​ഫ്, സ്‌​ഥാ​ന​ക്ക​യ​റ്റം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യി​​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സാ​ധു​വാ​യ ആ​ധാ​ർ ന​മ്പ​ർ ഇ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ത​സ്തി​ക നി​ർ​ണ​യ​ത്തി​ന്​ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഇ​തി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ ധ​ന​വ​കു​​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​ച്ച്​ ഒ​രു മാ​സ​ത്തി​ന​കം നി​യ​മ​ന​ത്തി​നാ​യി പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyTeacher
News Summary - V Sivankutty about Reservation for differently-abled teachers recognition
Next Story