Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയെ ഒറ്റപ്പെടുത്തണം –വി.എസ്

text_fields
bookmark_border
ബി.ജെ.പിയെ ഒറ്റപ്പെടുത്തണം –വി.എസ്
cancel

തിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായര്‍ അടക്കമുള്ള എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന ബി.ജെ.പി നേതൃത്വത്തിന്‍െറ അസഹിഷ്ണുത കേരളത്തിന് അപമാനമാണെന്ന് ഭരണപരിഷ്കരണ കമീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു.

ഇക്കൂട്ടരെ ഒറ്റപ്പെടുത്താന്‍ പ്രബുദ്ധരായ മലയാളികള്‍ തയാറാവണം. എം.ടിക്കും കമലിനുമെതിരെ അസഹിഷ്ണുതയുടെ വാളോങ്ങിയ സംഘ്പരിവാറിനെതിരെ കേരളത്തിന്‍െറ സാംസ്കാരികമനസ്സ് ഒന്നടങ്കം പ്രതികരിച്ചത് സ്വാഭാവികമാണ്. അതിന്‍െറ പേരില്‍ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും സാംസ്കാരികനായകരും ഉപഹാരങ്ങള്‍ക്ക് പിറകേ പോകുന്നവരാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ബി.ജെ.പിയുടെ സാംസ്കാരികവിരുദ്ധതയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V S Achuthanandan
Next Story