Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടങ്ങാന്‍...

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കും –മന്ത്രി മുരളീധരന്‍

text_fields
bookmark_border
മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കും –മന്ത്രി മുരളീധരന്‍
cancel

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യെ​ല്ലാം തി​രി​കെ എ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. എം​ബ​സി​ക​ളി​ലും കോ​ണ്‍സു​ലേ​റ്റി​ലും എ​ത്ര പേ​രാ​ണോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് അ​ത്ര​യും പേ​രെ നാ​ട്ടി​ലെ​ത്തി​ക്കും. 

ഗ​ര്‍ഭി​ണി​ക​ള്‍, ടൂ​റി​സ്​​റ്റ്​ വി​സ​യി​ല്‍ പോ​യ​വ​ര്‍, വ​യോ​ധി​ക​ര്‍, വി​ദ്യാ​ർ​ഥി​ക​ള്‍, ജോ​ലി ന​ഷ്​​ട​മാ​യ​വ​ര്‍, ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഷ്​​ട​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍, വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​വ​ര്‍, മ​റ്റു രോ​ഗ​ബാ​ധി​ത​ര്‍ തു​ട​ങ്ങി പ്ര​ധാ​ന എ​ട്ടു വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തി​രി​കെ എ​ത്തി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തു​നി​ന്ന് മ​ട​ക്കി​യെ​ത്തി​ക്കാ​ന്‍ താ​ര​ത​മ്യേ​ന ഏ​റ്റ​വും കു​റ​ഞ്ഞ വി​മാ​ന​നി​ര​ക്കാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ച​ര്‍ച്ച​ചെ​യ്ത് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ഇ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങിയ മ​ല​യാ​ളി​ക​ള്‍ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​ത് കേ​ര​ള സ​ര്‍ക്കാ​റി​​െൻറ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്ന്​ മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. വി​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsV.Muralidharanmalayalam newsBJP
News Summary - V Muralidharan on nri return-Kerala news
Next Story