Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കും -വി മുരളീധരൻ

text_fields
bookmark_border
V.Muraleedharan
cancel

ന്യൂഡൽഹി: കേരള സർക്കാറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. മന്ത്രിസഭാ സ്ഥാനം ജീവിത സാക്ഷാത്കാരമായി കാണുന്നില്ല. പാർട്ടി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. ഈ വിഷയത്തിൽ മലക്കം മറിച്ചിലുണ്ടായിട്ടില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ബി.ജെ.പിയുടെ സമീപനം. പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. അതിനാൽ പ്രത്യേക വിഭാഗങ്ങൾ പാർട്ടിക്ക് അകത്തില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V Muraleedharan's Response-Kerala News
Next Story