Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2019 12:58 AM IST Updated On
date_range 14 Dec 2019 12:58 AM ISTനിയമം അനുസരിക്കാൻ പറ്റില്ലെങ്കിൽ പിണറായി ഒഴിയണം –വി. മുരളീധരൻ
text_fieldsbookmark_border
ന്യൂഡൽഹി: നിയമം അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഭരണമൊഴിയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്ത്യൻ പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റുകയാണ് ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ചെയ്തതെന്നാണ് പ്രകാശ് കാരാട്ടിെൻറ കണ്ടുപിടിത്തം. ബംഗ്ലാദേശി അഭയാർഥികളെ ഇന്ത്യൻ പൗരന്മാരാക്കാൻ ദേശീയ പൗരത്വ നിയമ ഭേദഗതി വേണമെന്ന് 2012ൽ കോഴിക്കോട് നടന്ന 20ാം പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ട കാര്യം മറന്നാണോ കാരാട്ടും സി.പി.എമ്മും ഇപ്പോൾ ജനാധിപത്യം മരിച്ചെന്ന് നിലവിളിക്കുന്നത്. ജനങ്ങളെ ജാതി, മത അടിസ്ഥാനത്തില്‍ തരംതിരിച്ച് വോട്ടുപിടിച്ചു വാഴുന്ന ഇടതുപക്ഷമാണ് ഇതൊക്കെ പറയുന്നതെന്നതാണ് ഏറ്റവും വലിയ തമാശയെന്നും മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖ്യമന്ത്രി തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു –കെ. സുരേന്ദ്രൻ
കോട്ടയം: പൗരത്വ ഭേദഗതി ബിൽ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവന ഭരണഘടന ലംഘനമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന വിധ്വംസകശക്തികളെ സഹായിക്കുന്ന നിലപാടാണിതെന്നും മുഖ്യമന്ത്രി തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമം നടപ്പാക്കാൻ രാജ്യത്തെ ഭരണാധികാരികൾക്കറിയാം. ഇതും നടപ്പാക്കും. ഇന്ത്യൻ മുസ്ലിംകളുടെയോ മറ്റു ന്യൂനപക്ഷങ്ങളുടെയോ പൗരത്വം ചോദ്യംചെയ്യുന്നതല്ല നിയമം. മറ്റു രാജ്യങ്ങളിൽനിന്ന് അഭയം തേടിവന്നവർക്ക് പൗരത്വം നൽകാനാണ് ശ്രമം. ഇടതുപക്ഷം തന്നെ ഇക്കാര്യം നേരേത്ത ആവശ്യപ്പെട്ടതാണ്. കേരളത്തിൽ നിലവിലോ സമീപഭാവിയിലോ ഇത്തരം പ്രശ്നങ്ങളില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽനിന്ന് മുഖ്യമന്ത്രി പിൻമാറണം. മുഖ്യമന്ത്രിയുടെ പ്രസ്താവന സമാധാനം തകർക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story