സുപ്രീംകോടതി വിധി അനുസരിക്കാത്തവർ രാജ്യം വിട്ടുപോകണമെന്ന് വി. മുരളീധരൻ മുമ്പ് പറഞ്ഞിട്ടുണ്ട്...
text_fields‘ഇൗ രാജ്യത്ത് ജീവിക്കുന്നവരാണെങ്കിൽ നിങ്ങൾ സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ഇൗ നാടിെൻറ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം...’
ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ഇപ്പോൾ രാജ്യസഭ എം.പികൂടിയായ വി. മുരളീധരനാണ്. വർഷം 2015 ജൂലൈ സംഭവമിതാണ്.
2015ൽ ആൾ ഇന്ത്യ പ്രീ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മുസ്ലിം വേഷമായ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കേസ് സുപ്രീം കോടതി തള്ളിയിരുന്നു. മാത്രവുമല്ല ഒരു ദിവസം ഹിജാബ് ധരിച്ചിെല്ലന്നുവെച്ച് മതവിശ്വാസം ഇല്ലാതായി പോവില്ലെന്നു കൂടി ചീഫ് ജസ്റ്റിസ് എച്.എൽ. ദത്തു കൂട്ടിച്ചേർത്തിരുന്നു.
സുപ്രീം കോടതിയുടെ ഇൗ പരാമർശം ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസത്തിനെതിരാണെന്ന ശക്തമായ വിമർശനമാണ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും കെ.പി.സി.സി പ്രസിഡണ്ടായിരുന്ന വി.എം. സുധീരനും ഉയർത്തിയത്. വിശ്വാസകാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്നുവരെ ഇ.ടി മുഹമ്മദ് ബഷീർ അന്ന് പറഞ്ഞിരുന്നു.
അതേസമയത്താണ്, ഇ.ടിയുടെയും സുധീരെൻറയും പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് വി. മുരളീധരൻ ആദ്യം പറഞ്ഞ പ്രസ്താവന നടത്തിയത്.
‘ഇന്ത്യൻ ഭരണഘടനയെയും സുപ്രീം കോടതിയെയും മുസ്ലിം ലീഗ് വെല്ലുവിളിക്കുകയാണ്. നിങ്ങളീ രാജ്യത്ത് ജീവിക്കുന്നവരാണെങ്കിൽ സുപ്രീം കോടതിയെ അനുസരിക്കണം. അല്ലെങ്കിൽ ഇൗ രാജ്യത്തിെൻറ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം..’
ഇപ്പോൾ അതേ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിെൻറ വിധി അംഗീകരിക്കില്ലെന്നും വിശ്വാസത്തിൽ കോടതി ഇടപെടരുതെന്നും ആവശ്യപ്പെട്ട് വി. മുരളീധരനും അനുയായികൾക്കൊപ്പം ശബരിമലയിലെത്തിയിരിക്കുമ്പോൾ പണ്ടത്തെ പ്രസ്താവന തിരിഞ്ഞുകുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
