കോടിയേരിക്ക് ബി.ജെ.പിയെക്കുറിച്ച് ഒരുചുക്കും അറിയില്ല –വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: കുമ്മനത്തിേൻറത് പണിഷ്മെൻറ് ട്രാൻസ്ഫറാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബി.ജെ.പിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് വി. മുരളീധരൻ എം.പി.
കോടിയേരിയുടെ പാർട്ടിയിൽ ആർക്കൊക്കെ പണിഷ്മെൻറ് ട്രാൻസ്ഫർ കൊടുത്ത് പുറത്തേക്കയച്ചിട്ടുണ്ടെന്ന് നോക്കുന്നതാണ് നല്ലത്. കുമ്മനത്തിന് ലഭിച്ച പദവി പൊതുപ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ്. ഇത് ചെങ്ങന്നൂർ ഉപെതരഞ്ഞെടുപ്പിനെ സ്വാധീനിക്കും.
കുമ്മനത്തെ ഗവർണറാക്കാൻ തീരുമാനിച്ചത് രാഷ്ട്രപതിയാണ്. ഇതിൽ സംസ്ഥാന ബി.ജെ.പിയുമായി ആലോചിക്കേണ്ട കാര്യമില്ല. മുൻകൂട്ടി സംസ്ഥാന നേതൃത്വത്തെ അറിയിക്കാത്തതിൽ തെറ്റില്ല. ചെങ്ങന്നൂരിൽ ബി.ജെ.പി വിജയിക്കും. തോൽവി മുന്നിൽകണ്ടുള്ള തീരുമാനമാണെന്ന വ്യാഖ്യാനം നടത്തുന്നത് മാധ്യമങ്ങളാണ്. പുതിയ പ്രസിഡൻറിനെ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
