Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.എം.സി.സി വ്യാജ...

ഇ.എം.സി.സി വ്യാജ സ്ഥാപനമാണെന്ന് അറിയിച്ചിട്ടും സർക്കാർ ധാരണാപത്രം ഒപ്പിട്ടെന്ന് വി. മുരളീധരൻ

text_fields
bookmark_border
v muraleedharan
cancel

തിരുവനന്തപുരം: ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കടലാസ്​ സ്ഥാപനമാണെന്ന് കേന്ദ്രം അറിയിച്ചിട്ടും അത്​ അവഗണിച്ചാണ്​ സംസ്ഥാനം ധാരണപത്രം ഒപ്പിട്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കരാർ ഒപ്പിടുമ്പോൾതന്നെ ഇ.എം.സി.സി കടലാസ്​ കമ്പനിയാണെന്ന് സംസ്ഥാന സർക്കാറിന്​ ബോധ്യമുണ്ടായിരുന്നു. ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചില്ലെന്ന മന്ത്രിമാരുടെ വാദം വിശ്വസനീയമല്ല. എല്ലാ വിവരങ്ങളും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടും മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വൻ അഴിമതിക്കാണ്​ ലക്ഷ്യമിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൻ.ഡി.എ തെരഞ്ഞെടുപ്പ് കാര്യാലയത്തിെൻറ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടാൻ സംസ്ഥാനങ്ങൾക്ക്​ കേന്ദ്രസർക്കാറി​െൻറ അനുവാദം തേടണം. ഇ.എം.സി.സിയെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആ‌ർ. ജ്യോതിലാൽ ഒക്ടോബർ മൂന്നിനാണ്​ കേന്ദ്രത്തെ സമീപിച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ന്യൂയോർക്കിലെ കോൺസൽ ജനറലിന് കൈമാറി. ഇ.എം.സി.സിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല. കമ്പനിയുടേത് വാടക കെട്ടിടത്തി​െൻറ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്നനിലയിൽ അതിനെ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റി​െൻറ മറുപടി.

വിദേശ കാര്യ മന്ത്രാലയം ഒക്ടോബർ 21നുതന്നെ ജ്യോതിലാലിന് മറുപടി നൽകി. ഉദ്യോഗസ്ഥർക്ക് അയക്കുന്ന കത്തിലെ വിവരങ്ങൾ മനസ്സിലാകാത്തത് ജയരാജ​െൻറ പരാജയമാണ്. ഇതിനുശേഷമാണ് ധാരണപത്രത്തിൽ ഒപ്പിടുന്നത്. അതായത്​ വിലാസത്തിൽ പ്രവർത്തിക്കാത്ത രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്​. കേരള സർക്കാറിലെ ഉന്നതരുടെ അറിവോടെയാണ് ഇതൊക്കെ നടന്നതെന്നും മുരളീധരൻ പറഞ്ഞു.

ഷിജുവർഗീസിനെ തനിക്കറിയില്ല. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് താൻ ന്യൂയോർക്കിൽ പോയത്. ന്യൂയോർക്കിലെത്തിയപ്പോൾ ഒരുപാട് വിദേശ മലയാളികൾ അവിടെയുണ്ടായിരുന്നു. ഷിജുവർഗീസ് എന്നയാൾ തന്നെ കാണാനായി സമയം ചോദിച്ചിരുന്നുവോയെന്ന്​ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാൽ അറിയാമല്ലോയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanDeep sea fishing deal
News Summary - V Muraleedharan react to Deep sea fishing deal
Next Story