
വി. മുരളീധരെൻറ നേതൃത്വത്തിൽ സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു -ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരെൻറ നേതൃത്വത്തിൽ സ്വർണക്കടത്ത് കേസ് അടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിമാൻഡ് കാലാവധി നീട്ടൽ അപേക്ഷയിൽ ഡിേപ്ലാമാറ്റിക് ബഗ്ഗേജിലൂടെയാണ് സ്വർണം കടത്തിയതെന്ന് കൃത്യമായി പറയുന്നുണ്ട്.
കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നത് അറ്റാഷെ കേസിൽ കുറ്റവിമുക്തനാണെന്നാണ്. എന്നാൽ, എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നത് അറ്റാഷെ മാത്രമല്ല, കോൺസുലേറ്റ് ഓഫിസുമായി കേന്ദ്രീകരിച്ച് തന്നെ ഗൗരവമേറിയ അന്വേഷണം നടത്തേണ്ടതുണ്ട് എന്നാണ്.
ഒന്നാംപ്രതി ഫൈസൽ ഫരീദടക്കമുള്ളവരെ വിദേശത്തുനിന്ന് കൊണ്ടുവരാനുള്ള നടപടി എവിടെയും എത്തിയിട്ടില്ല. ഇതിൽ നിർണായക നടപടി എടുക്കാൻ കഴിയുന്ന ആളാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. എന്നാൽ, അദ്ദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി തുടരുന്ന കാലത്തോളം അന്വേഷണം ശരിയായ ദിശയിൽ പോകില്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.
രാജ്യത്തെയും പുറത്തുമുള്ള വലിയ സ്വാധീനശക്തികൾ ഇതിന് പിറകിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എൻ.ഐ.എ വി. മുരളീധരെൻറ പേര് പറയാതെ പറയുകയാണ്. തിരുവനന്തപുരം മാത്രമല്ല, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയിരിക്കുന്നു. അത് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു. ഈ വൻ റാക്കറ്റിന് പിന്നിൽ ഒരുപാട് സ്വാധീന ശക്തിയുണ്ട്.
അവർ കസ്റ്റംസ് സംഘത്തിലെ ഉദ്യേഗസ്ഥരെ സ്ഥലം മാറ്റുകയാണ്. എന്തുകൊണ്ടാണ് ഡിേപ്ലാമാറ്റിക് ബാഗേജല്ല എന്ന് വി. മുരളീധരൻ ഇടക്കിടക്ക് പറയുന്നത്. അനിൽ നമ്പ്യാരെ കൊണ്ട് വ്യാജരേഖ ഉണ്ടാക്കിയത് എന്തിനാണെന്നും എ.എ. റഹീം ചോദിച്ചു.
പ്രധാന പ്രതികൾക്ക് കസ്റ്റംസ് കേസിൽ ജാമ്യം ലഭിക്കുകയാണ്. കേന്ദ്ര സർക്കാറിെൻറ ഇടപടലില്ലാതെ എങ്ങനെ കസ്റ്റംസ് കേസിൽ ജാമ്യം ലഭിക്കും. സ്വർണക്കടത്ത് കേസിൽ രാജിവെക്കേണ്ടത് കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്. യു.ഡി.എഫ് നേതൃത്വം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. വി. മുരളീധരെൻറ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
