നാർക്കോട്ടിക് ജിഹാദ്: ബി.ജെ.പി പറഞ്ഞത് സി.പി.എം അംഗീകരിച്ചു -വി. മുരളീധരൻ
text_fieldsകൊച്ചി: നാർക്കോട്ടിക് ജിഹാദിൽ ബി.ജെ.പി പറഞ്ഞത് സി.പി.എം അംഗീകരിെച്ചന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പാലാ ബിഷപ്പിെൻറ പ്രസ്താവനയെക്കുറിച്ച് മതവിദ്വേഷമെന്നാണ് മുഖ്യമന്ത്രി ആദ്യം പ്രതികരിച്ചത്. എന്നാൽ, ഉൾപാർട്ടി ചർച്ചക്കുശേഷം നാർക്കോട്ടിക് ജിഹാദ് ശരിയാണെന്ന് സി.പി.എമ്മിന് തുറന്ന് പറയേണ്ടിവന്നു. അതിനാൽ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് പിൻവലിക്കണമെന്ന് പ്രസ് ക്ലബിെൻറ മുഖാമുഖത്തിൽ മുരളീധരൻ ആവശ്യപ്പെട്ടു.
പാലാ ബിഷപ് ഏതെങ്കിലും സമുദായത്തെ ആക്ഷേപിച്ചിട്ടില്ല. പ്രസംഗം വൈകാരിക പ്രകടനമായിരുന്നില്ല. പഠനത്തിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത്. ജിഹാദികൾക്കെതിരെയാണ് അദ്ദേഹം സംസാരിച്ചത്. രാഷ്ട്രീയ ലാഭത്തിന് സമുദായവുമായി അതിനെ കൂട്ടിക്കെട്ടരുത്. മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷവും ജിഹാദികളെ പിന്തുണക്കുന്നില്ല. ദുഷ്ചെയ്തികൾക്കെതിരെ ശബ്ദം ഉയർത്താൻ സമുദായത്തിലെ വിവേകമതികൾ തയാറാകണം. ബിഷപ്പിെൻറ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷിച്ച് നടപടി സ്വീകരിക്കണം. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച് സംസ്ഥാന സർക്കാറിെൻറ കൈവശമുള്ള വിവരങ്ങൾ കേന്ദ്രത്തിന് കൈമാറണം. വിവരങ്ങൾ കൈമാറിയാൽ എൻ.ഐ.എ അന്വേഷിക്കും.
തനിക്ക് പൊലീസ് സല്യൂട്ടിൽ താൽപര്യമില്ല. സുരേഷ് ഗോപിയുടേത് വ്യക്തിപരമായ തീരുമാനമാണ്. സല്യൂട്ട് ചെയ്യുക എന്നത് പൊലീസിെൻറ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

