'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു
text_fieldsപയ്യന്നൂർ (കണ്ണൂർ): നേതാക്കൾ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ മുൻ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പുസ്തകം പ്രകാശനം ചെയ്തു.
പയ്യന്നൂർ ഗാന്ധി പാർക്കിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു എഴുത്തുകാരൻ വി.എസ്. അനിൽകുമാറിന് നൽകിയാണ് പ്രകാശനം ചെയ്തത്. 16 അധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകത്തിൽ ധൻരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കണക്കുകൾ സ്റ്റേറ്റ്മെന്റ് രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രകാശന പരിപാടിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. പുസ്തക പ്രകാശനച്ചടങ്ങ് മാറ്റിയതായി നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ഉണ്ടായതായി സ്വാഗത പ്രസംഗത്തിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്നും ഗീബൽസിയൻ തന്ത്രങ്ങൾ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സി.പി.എം നേതാക്കൾ മാറിയെന്ന് പുസ്തകത്തിൽ പറയുന്നു. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനന്റേതെന്നും പുസ്തകത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

