വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsവി-ഗാര്‍ഡ് ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയ മത്സര വിജയികൾ
കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ ഐ.ഐ.എം ട്രിച്ചിയില്‍നിന്നുള്ള അര്‍ഷാദ് അലാവുദ്ദീന്‍ പിംപര്‍, സൗവിക് മോണ്ഡല്, ആകാശ് ഹിരുഗഡേ എന്നിവര്‍ ഒന്നാംസ്ഥാനം നേടി. ഐ.ഐ.എം കാശിപ്പൂര്‍ ഒന്നാം റണ്ണര്‍ അപ്പും എൻ.ഐ.ടി.ഐ.ഇ മുംബൈ രണ്ടാം റണ്ണര്‍ അപ്പുമായി. 5ജി, എ.ഐ, ഐ.ഒ.ടി പോലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ‘നല്ല നാളേക്കായി മള്‍ട്ടി ടാസ്കിങ് അടുക്കള’ വിഷയത്തിലായിരുന്നു മത്സരം.
പ്രമുഖ ബിസിനസ് സ്കൂളുകളില്‍നിന്ന് 300 ടീമുകളാണ് മാറ്റുരച്ചത്. അന്തിമ ഘട്ടത്തിലെത്തിയ 31 ടീമുകളില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാംസ്ഥാനം നേടിയ ടീമിന് രണ്ടുലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാംസ്ഥാനത്തിന് ഒരുലക്ഷവും മൂന്നാംസ്ഥാനത്തിന് അരലക്ഷവും ജൂറി പുരസ്കാര ജേതാക്കള്‍ക്ക് കാല് ലക്ഷവുമാണ് സമ്മാനം. എൻജിനീയറിങ് വിദ്യാർഥികള്‍ക്കായി നടത്തിയ ഈ വര്‍ഷത്തെ ബിഗ് ഐഡിയ ടെക് ഡിസൈന്‍ മത്സരത്തില്‍ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയന്‍സില്‍നിന്നുള്ള കൃഷ്ണപ്രസാദ്, അഭിജിത് ജിതേഷ്, വൈഭവ് കൃഷ്ണ ഒന്നാംസ്ഥാനം നേടി.
കൊച്ചിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അവസാനഘട്ടത്തിലെത്തിയ ടീമുകള്‍ അവരുടെ ആശയങ്ങള്‍ മത്സര ജൂറി സമിതി മുമ്പാകെ അവതരിപ്പിച്ചു. ഉപഹാരങ്ങള്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

