Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right80:20 സ്​കോളർഷിപ്​...

80:20 സ്​കോളർഷിപ്​ നടപ്പാക്കിയത്​ സച്ചാർ, പാലോളി റിപ്പോർട്ടുകളിൽ -വി.ഡി. സതീശൻ

text_fields
bookmark_border
80:20 സ്​കോളർഷിപ്​ നടപ്പാക്കിയത്​ സച്ചാർ, പാലോളി റിപ്പോർട്ടുകളിൽ -വി.ഡി. സതീശൻ
cancel

കൊച്ചി: സച്ചാർ, പാലോളി കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്​ മുസ്​ലിം വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്​ ഏർപ്പെടുത്തിയതെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ​േയാഗത്തിൽ പറഞ്ഞു. അവരുടെ പിന്നാക്കാവസ്ഥ പരിഗണിച്ചാണ്​ ആ തീരുമാനമെടുത്തത്​. ഇതിൽ 20 ശതമാനം ലത്തീൻ, പരിവർത്തിത ക്രൈസ്​തവർക്കുകൂടി നൽകാൻ പിന്നീട്​ തീരുമാനമെടുത്തു. എൽ.ഡി.എഫ്​ എടുത്ത തീരുമാനം യു.ഡി.എഫ്​ കാലത്തും തുടർന്നു. ഇൗ തീരുമാനത്തെയാണ്​ കോടതിയിൽ ചോദ്യം ചെയ്​തതും റദ്ദാക്കിയതും.

സമുദായ സംഘർഷം ഉണ്ടാക്കുന്നതരത്തിൽ ഇൗ പ്രശ്​നത്തെ സമീപിക്കരുത്​. സമുദായമൈത്രി ഹനിക്കാതെ തീരുമാനമെടുക്കണം. സർവകക്ഷി യോഗത്തിൽ സർക്കാർ പ്രത്യേകമായ നിർദേശവും സമർപ്പിച്ചില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ കരട്​ നിർദേശം കൊണ്ടുവരുമെന്നാണ്​ കരുതിയത്​. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കുള്ളത്​ സംരക്ഷിക്കണം. അർഹതപ്പെട്ട മറ്റ്​ ന്യൂനപക്ഷ സമുദായങ്ങൾക്ക്​ ആനുപാതികമായി ലഭ്യമാക്കുകയും വേണം. ഇതിനനുസൃതമായി പുതിയ പദ്ധതി ആവിഷ്​കരിക്കു​േമ്പാൾ നിയമപരമായ പരിശോധന വേണം. സമന്വയമുണ്ടാക്കി പദ്ധതി നടപ്പാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFminority welfare schemesVD Satheesan
News Summary - V D Satheesan about minority welfare schemes
Next Story