Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2020 1:37 PM GMT Updated On
date_range 6 Nov 2020 1:37 PM GMT'ആദിവാസികളുടെ ഇടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ട'; സി.മമ്മൂട്ടിക്കെതിരെ വംശീയ പരാമർശവുമായി വി. അബ്ദുറഹ്മാൻ
text_fieldsതിരൂർ: ആദിവാസികൾക്കെതിരെ വംശീയ പരാമർശവുമായി താനൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ വി.അബ്ദുറഹ്മാൻ . വയനാട് സ്വദേശിയും തിരൂർ എം.എൽ.എയുമായ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട് നടത്തിയ വംശീയ പരാമർശമാണ് വിവാദമായിരിക്കുന്നത്.
തിരൂരിലെ മണ്ഡലത്തിലെ വികസനപുരോഗതിയെക്കുറിച്ചുള്ള സി.മമ്മൂട്ടിയുമായി തർക്കം തുടരവേ വാർത്തസമ്മേളനത്തിൽ വി. അബ്ദുറഹ്മാൻ പറഞ്ഞതിങ്ങനെ: ''സ്വന്തമായി കഴിവ് വേണം. ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാൻ വരണ്ട. ഞങ്ങൾ തിരൂരിൽ ജനിച്ചുവളർന്നവരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്നവരല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെപ്പോയി പഠിപ്പിക്കണം. ഞങ്ങളെ അടുത്ത് വന്ന് പഠിപ്പിക്കേണ്ട''.
എം.എൽ.എയുടെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Next Story