Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഇന്ന്​ വാരിയൻകുന്നൻ,...

'ഇന്ന്​ വാരിയൻകുന്നൻ, നാളെ ഗാന്ധി'; സംഘ്​പരിവാറിനെതിരെ മന്ത്രി വി. അബ്​ദുറഹ്​മാൻ

text_fields
bookmark_border
ഇന്ന്​ വാരിയൻകുന്നൻ, നാളെ ഗാന്ധി; സംഘ്​പരിവാറിനെതിരെ മന്ത്രി വി. അബ്​ദുറഹ്​മാൻ
cancel

മലപ്പുറം: വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്​ലിയാർ എന്നിവരടക്കം മലബാർ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികളായവരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന്​ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച്​ മന്ത്രി വി. അബ്​ദുറഹ്​മാ​െൻറ ഫേസ്​ബുക്​ പോസ്​റ്റ്​. ബ്രീട്ടീഷ് പട്ടാളത്തിനെതിരായ അതിശക്തമായ ചെറുത്തു നിൽപിന് വർ​ഗീയതയുടെ രൂപം നൽകി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ തന്നെ മലീമസമാക്കുന്നതിനാണ്​ ഈ നീക്കമെന്നും നാളെ മഹാത്​മ ​ഗാന്ധിയെ പോലും സമര ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ​ഗോഡ്​സെ ഭക്തർ മടികാണിക്കില്ലെന്നും പോസ്​റ്റിൽ പറയുന്നു.

''ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ നടുവളച്ചവരുടെ പിൻ​ഗാമികൾക്കും അവർക്ക് പാദസേവ ചെയ്യുന്ന ഇന്ത്യൻ ചരിത്ര ​ഗവേഷണ കൗൺസിലിനും യഥാർഥ രാജ്യസ്നേഹവും സ്വാതന്ത്ര്യ സമര പോരാട്ടവും ഉൾകൊള്ളാൻ കഴിയുകയില്ല. കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും രക്​തരൂക്ഷിതമായ സ്വാതന്ത്ര്യ സമര പോരാട്ടമാണിത്​. മലബാർ ​സമരത്തിന്​ 100 വയസ് പൂർത്തിയാകുമ്പോൾ നോവുന്നതാർക്കാണെന്ന് വളരെ വ്യക്തമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ നടന്ന ധീരമായ ചെറുത്ത് നിൽപിനെ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്നതിന്​ പകരം കരിവാരി തേക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മഷിയിട്ട് നോക്കിയാൽ പോലും സാനിധ്യമില്ലാത്തവരാണ് ചരിത്ര ഏടുകളെ തിരുത്താൻ ശ്രമിക്കുന്നത്​''.

''ബ്രിട്ടീഷ് സർക്കാരി​െൻറ കാർഷിക വിരുദ്ധ നികുതി സമ്പ്രദായത്തിനെതിരെ നടന്ന സമരത്തെ മുഷ്​ടി ഉപയോ​ഗിച്ചാണ് പട്ടാളം നേരിട്ടത്. അനധികൃതമായി ജയിലിലടച്ചവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടവരെ​ വെടിയുണ്ടകൊണ്ടാണ്​ അവർ നേരിട്ടത്​. 17 പേരാണ് 1921ൽ തിരൂരങ്ങാടിയിൽ രക്തസാക്ഷികളായത്. ബ്രിട്ടീഷ് പട്ടാളത്തിനെതരിരെ രാജ്യം കണ്ട ഏറ്റവും വലിയ ചെറുത്തു നിൽപ്പിനാണ് മലബാർ പിന്നീട്​ സാക്ഷ്യം വഹിച്ചത്. പോരാട്ടത്തിന് 100 വർഷം തികയുന്ന വേളയിൽ നിർഭാ​ഗ്യവശാൽ രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷ് സേവകരുടെ പിൻ​ഗാമികളാണ്. രാജ്യം മുഴുവൻ നടന്ന കർഷക സമരത്തെ ബി.ജെ.പി സർക്കാർ എങ്ങിനെയാണ് നേരിട്ടതെന്നത് നാം കണ്ടതാണ്. കർഷകരെ തീവ്രവാദികളാക്കിയും ദേശവിരുദ്ധരാക്കിയും ചിത്രീകരിച്ച് സമരത്തെ ഇകഴ്ത്തി കാട്ടാനാണ് സർക്കാർ ശ്രമിച്ചത്. അതി​െൻറ തന്നെ മറ്റൊരു രൂപമാണ് മലബാർ സമര പോരാളികളെ വർ​ഗീയവാദികളായി ചിത്രീകരിക്കുക എന്നത്​. ആലിമുസ്​ലിയാരുടെ നേതൃത്വത്തിൽ നടന്ന പോരാട്ടം ബ്രിട്ടീഷ് സേവകരുടെ അപവാദ പ്രചാരണങ്ങൾ കൊണ്ട് അവ​ഗണിക്കേണ്ടതല്ല''' -വി. അബ്​ദുറഹ്​മാൻ പറഞ്ഞു.

എത്ര അപവാദങ്ങൾ പാടി നടന്നാലും യഥാർഥ രാജ്യസ്നേഹികളുടെ മനസിൽ മലബാർ പോരാട്ടം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളിലൊന്നായിരിക്കുമെന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ അവസാനിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v abdurahmanMalabar Rebellion
News Summary - v abdurahman about variyankunnan
Next Story