Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തോട് പ്രതിബദ്ധതയില്ല, ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ ഇടപെട്ടില്ല; പി.ടി. ഉഷക്കെതിരെ കായിക മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷക്കെതിരെ കായിക മന്ത്രി വി. അബ്ദുറഹിമാൻ. പി.ടി. ഉഷക്ക് കേരളത്തോട് പ്രതിബദ്ധതയില്ലെന്നായിരുന്നു കായിക മന്ത്രിയുടെ വിമർശനം. ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ പി.ടി. ഉഷ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക് അസോസിയേഷനിൽ പുട്ടടിയാണെന്ന് പറഞ്ഞതിലും ഉറച്ചു നിൽക്കുന്നു. ഭയപ്പെടുത്തൽ ഇങ്ങോട്ടു വേണ്ടെന്നും മന്ത്രി ഓർമപ്പെടുത്തി.
അതിനിടെ ദേശീയ ഗെയിംസിൽ ഒത്തുകളിയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ദേശീയ ഗെയിംസിൽ മെഡൽ തിരികെ നൽകുന്നവർ നൽകട്ടെയെന്നും പകരം സ്വർണം വാങ്ങി വരട്ടെയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

