Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉഴവൂർ വിജയ​െൻറ...

ഉഴവൂർ വിജയ​െൻറ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ കോട്ടയം ജില്ല ​േനതൃത്വം

text_fields
bookmark_border
uzhavoor vijayan
cancel

കോട്ടയം: എൻ.സി.പി സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയ​​െൻറ മരണത്തെച്ചൊല്ലി പാർട്ടിയിൽ വിവാദം തുടരുന്നതിനിടെ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്​ കോട്ടയം ജില്ല ​േനതൃത്വം.  അന്വേഷണം ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും വെള്ളിയാഴ്​ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനമായി.  മരണത്തിലേക്ക്​​ നയിച്ച സാഹചര്യങ്ങളെക്കുറിച്ച്​ അന്വേഷിക്കണമെന്നാണ്​ ആവശ്യം. 

അതിനിടെ,   ആരോപണവിധേയനായ   അഗ്രോ ഇൻഡസ്​ട്രീസ്​ കോർപറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരിക്കെതിരെ കോട്ടയം ജില്ല കമ്മിറ്റി അംഗം  റാണി സാംജി മുഖ്യമന്ത്രിക്കും വനിത കമീഷനും പരാതി നൽകി.  മരിക്കുന്നതിനുമുമ്പ്​ സുൾഫിക്കർ മയൂരി ഉഴവൂരിനെ ഫോണിൽ വിളിച്ച്​ അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും കുറിച്ച്​ അശ്ലീലം പറഞ്ഞതായി ഇതിലുണ്ട്​. എൻ.വൈ.സി സംസ്ഥാന പ്രസിഡൻറ്​ മുജീബ്​ റഹ്മാനെയും വിളിച്ച്​  ഉഴവൂർ വിജയനെയും ഭാര്യ​െയയും മക്കളെയും കുറിച്ച്​   മയൂരി മോശമായി സംസാരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി തുടർ നടപടിക്കായി മുഖ്യമന്ത്രി  സംസ്ഥാന പൊലീസ്​​ മേധാവിക്ക്​ കൈമാറി. വിജയ​​െൻറ ഭാര്യയും മക്കളും കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. 

 ജില്ല കമ്മിറ്റി യോഗത്തിലും സുൾഫിക്കർ മയൂരിക്കെതിരെ രൂക്ഷവിമർശനമാണ്​ ഉയർന്നത്​. ഉഴവൂരി​​െൻറ മരണത്തിനുപിന്നിൽ മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണത്തിന്​ പങ്കുണ്ടെന്നും  ആരോപണം ഉയർന്നു. വിജയനെ  വിമർശിക്കാൻ സുൾഫിക്കർ മയൂരിയെ േപ്രരിപ്പിച്ചവരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെടാനാണ്​  തീരുമാനം. ഇരുപതിന്​ ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കും. ഉഴവൂർ വിജയന്​ പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന്​ ജില്ല പ്രസിഡൻറ് ടി.വി. ബേബി   പറഞ്ഞു. എന്നാൽ, പാർട്ടിക്കുപുറത്ത്  ശത്രുക്കളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അവസാനകാലങ്ങളിൽ സുൾഫിക്കർ മയൂരി  ഉഴവൂരിനെ  കടുത്ത മാനസിക സമ്മർദത്തിലാക്കിയെന്ന  വെളിപ്പെടുത്തലുമായി മുൻ സംസ്ഥനകമ്മിറ്റി അംഗവും ഉഴവൂരി​​െൻറ സന്തതസഹചാരിയുമായിരുന്ന സതീഷ് കല്ലക്കുളം രംഗ​െത്തത്തിയതോടെയാണ്​ വിഷയം ചർച്ചയായത്​. എന്നാൽ, മന്ത്രി തോമസ്​ ചാണ്ടി  സുൾഫിക്കർ മയൂരിയെ പിന്തുണക്കുന്ന നിലപാട ്​സ്വീകരിച്ചതോ​ടെ ഒരുവിഭാഗം ജില്ല പ്രസിഡൻറുമാർ രഹസ്യയോഗം ചേർന്ന്​ അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ കോട്ടയം ജില്ല കമ്മിറ്റി ഇൗ ആവശ്യവുമായി രംഗത്തെത്തിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuzhavoor vijayanmalayalam newsdeath issue
News Summary - Uzhavoor vijayan death issue -kerala news
Next Story