Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉഴവൂർ വിജയ​െൻറ...

ഉഴവൂർ വിജയ​െൻറ സംസ്​കാരം തിങ്കളാഴ്​ച

text_fields
bookmark_border
ഉഴവൂർ വിജയ​െൻറ സംസ്​കാരം തിങ്കളാഴ്​ച
cancel

കൊച്ചി: അന്തരിച്ച എൻ.സി.പി ​സംസ്ഥാന പ്രസിഡൻറ്​ ഉഴവൂർ വിജയ​​​​​​െൻറ സംസ്കാരം തിങ്കളാഴ്​ച ഉച്ചയ്ക്ക് 12ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്​ച 10 മണിക്ക്​ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക്​ കൊണ്ടു വരും.

12 മണി മുതൽ തിരുനക്കര മൈതാനിയിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. മൂന്നിന് കോട്ടയത്തു നിന്നും കുറിച്ചിത്താനത്തേക്ക് കൊണ്ടു പോകും. തുടർന്ന്​ തിങ്കളാഴ്​ച ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ സംസ്കരിക്കും.

തിങ്കളാഴ്​ച രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിക്കും. എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരദ് പവാർ, താരീഖ് അൻവർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsncpuzhavoor vijayancremationmalayalam newsuzhavoor vijayan death
News Summary - uzhavoor vijayan Cremation function-kerala news
Next Story