Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തർപ്രദേശിൽ അക്രമിസംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ; പരിക്കേറ്റയാൾ അറസ്റ്റിൽ
text_fieldsbookmark_border
ഹാപുർ: ഉത്തർപ്രദേശിലെ ഹാപുരിൽ അക്രമികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ മോദി നഗർ റോഡിലാണ് ഏറ്റുമുട്ടൽ നടന്നത്. മോദി നഗർ റോഡിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെ രണ്ടംഗ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു.
പൊലീസിന്‍റെ തിരിച്ചടിയിൽ അക്രമി സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റു. മറ്റൊരാൾ കടന്നു കളഞ്ഞു. പരിക്കേറ്റ ദീപക് ഡൽഹി ഗോവിന്ദ്പുർ സ്വദേശിയാണ്. നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
അക്രമിസംഘത്തിൽ നിന്ന് ഒരു പിസ്റ്റൽ, രണ്ട് വെടിയുണ്ടകൾ, ഒരു മോട്ടോർ സൈക്കിൾ എന്നിവ പിടിച്ചെടുത്തു. കസ്റ്റഡിയിലായ ദീപകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

