യു.ടി.എസ് നിക്ഷേപ തട്ടിപ്പ്: ഗൗതം രമേശ് റിമാൻഡിൽ
text_fieldsഗൗതം രമേശ്
മലപ്പുറം: നിക്ഷേപകരിൽനിന്ന് 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് മലപ്പുറം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ യൂനിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്) എം.ഡി ഗൗതം രമേശിനെ റിമാൻഡ് ചെയ്ത് സേലം ശങ്കഗിരി സബ് ജയിലിലേക്കയച്ചു.
കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതിയെ മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്യണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട്ടുകാരനായ ഇയാളെ സേലത്തേക്ക് കൊണ്ടുപോകാൻ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുകയായിരുന്നു.
ഗൗതമിനെതിരെ കൂടുതൽ പരാതി ലഭിച്ചതിനെ തുടർന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ മലപ്പുറം നാർകോട്ടിക് ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേട്ട, എറണാകുളം ഞാറക്കൽ, പന്തീരങ്കാവ്, കുന്ദമംഗലം, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതുതായി കേസുകൾ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരത്തെ ഒരു റിട്ട. ജഡ്ജിയും കമ്പനിയിൽ പണം നിക്ഷേപിച്ചവരിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

